കേരളപ്പിറവിയുടെ ഓര്‍മ്മയില്‍ അമ്മ മലയാളത്തിന്റെ മാധുര്യം നുണഞ്ഞ് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ മെഗാ തിരുവാതിര
Nov 1, 2019, 19:43 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2019) മലയാള ദിനാഘോഷം വിപുലമായ പരിപാടികളോടെ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടത്തി. കേരളപ്പിറവിയുടെ ഓര്‍മ്മയില്‍ അമ്മ മലയാളത്തിന്റെ മാധുര്യം നുണഞ്ഞ് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ മെഗാ തിരുവാതിര അരങ്ങേറിയത്. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ഭരണകൂടം, ലയണ്‍സ് ക്ലബ്ബ്, കാസര്‍കോട്, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷത്തിന്റെ ഭാഗമായാണ് തിരുവാതിര അവതരിപ്പിച്ചത്, ചെര്‍ക്കള സൈനബ് ബിഎഡ് കോളേജിലെ 175 വിദ്യാര്‍ത്ഥികളാണ് മലയാള മങ്കമാരായി തിരുവാതിര അവതരിപ്പിച്ചത്.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് വേണുഗോപാല്‍, എ.ഡി.എം കെ. അജേഷ്, കളക്റേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി പ്രഭാകരന്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, സൈനബ് ബിഎഡ് കോളേജ് പ്രിനസിപ്പല്‍ ഡോ. നീന തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Keralapiravi-day, Malayalam, District Collector, Civil station, Thiruvathira, Dr.Sajith babu, Lions club, Mega Thiruvathira conducted in Civil Station