city-gold-ad-for-blogger

Protest | ലോടറി തൊഴിലാളികളുടെ സമര പ്രഖ്യാപന ജാഥ മാര്‍ച് 5ന് കാസര്‍കോട്ട് നിന്ന് തുടങ്ങും; കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com) ലോടറി തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും ദുരിതജീവിതം തുറന്ന് കാട്ടി തോമസ് കല്ലാടന്റെ നേതൃത്വത്തില്‍ കേരള ലോടറി ഏജന്റസ് ആന്‍ഡ് സെലേര്‍സ് അസോസിയേഷന്‍ 'ഭാഗ്യം വില്‍ക്കുന്ന ദൗര്‍ഭാഗ്യര്‍' എന്ന പേരില്‍ സമര പ്രഖ്യാപന യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച് അഞ്ചിന് വൈകിട്ട് നാല് മണിക്ക് കാസര്‍കോട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.
              
Protest | ലോടറി തൊഴിലാളികളുടെ സമര പ്രഖ്യാപന ജാഥ മാര്‍ച് 5ന് കാസര്‍കോട്ട് നിന്ന് തുടങ്ങും; കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും

രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ തോമസ് കല്ലാടന് പതാക കൈമാറും. മാര്‍ച് 21 ന് രാവിലെ 11ന് സെക്രടറിയേറ്റ് ധര്‍ണയോട് കൂടി സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മുഖ്യപ്രഭാഷണം നടത്തും.
            
Protest | ലോടറി തൊഴിലാളികളുടെ സമര പ്രഖ്യാപന ജാഥ മാര്‍ച് 5ന് കാസര്‍കോട്ട് നിന്ന് തുടങ്ങും; കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടന്‍, ലജീവ് വിജയന്‍, സുനില്‍ കുമാര്‍ സി, ശാഹുല്‍ ഹമീദ് എ, ടോണി സിജി, അര്‍ജുനന്‍ തായലങ്ങാടി, ഉമേഷ് അണങ്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Protest, Press Meet, Video, Lottery, March, K.Sudhakaran-MP, March of lottery workers will start from Kasaragod on March 5.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia