city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹ്‌റൈൻ കെഎംസിസി കാസർകോട് ജില്ലാ കമിറ്റിയുടെ മംഗല്യ നിധി പദ്ധതി ഉദ്‌ഘാടനം ശനിയാഴ്ച

കാസർകോട്: (www.kasargodvartha.com 08.10.2021) ബഹ്‌റൈൻ കെഎംസിസി കാസർകോട് ജില്ലാ കമിറ്റിയുടെ 2020 കർമ പദ്ധതികളിൽ ഉൾപെടുത്തിയ മംഗല്യ നിധി പദ്ധതി ശനിയാഴ്ച നാല് മണിക്ക് തൃക്കരിപ്പൂർ ബാഫഖി സൗധത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

   
ബഹ്‌റൈൻ കെഎംസിസി കാസർകോട് ജില്ലാ കമിറ്റിയുടെ മംഗല്യ നിധി പദ്ധതി ഉദ്‌ഘാടനം ശനിയാഴ്ച



മുസ്ലിം ലീഗ് മണ്ഡലം കമിറ്റികളുമായി സഹകരിച്ച് അഞ്ച് മണ്ഡലങ്ങളിൽ നിന്നായി അഞ്ച് നിർധന പെൺകുട്ടികളുടെ കല്യാണത്തിന് അഞ്ച് പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുന്നതാണ് പദ്ധതി. മറ്റു മണ്ഡലങ്ങളിൽ വരും മാസങ്ങളിൽ പദ്ധതി നടപ്പിലാക്കും.

വൃക്ക തകരാറിലായ പ്രവാസിക്ക് 26,50,000 രൂപ കൈമാറുകയും നിർധനനായ പ്രവാസിക്ക് ബൈതുറഹ്‌മ നിർമിച്ച് നൽകുകയും കോവിഡ് കാലത്ത് 15 ലക്ഷത്തിലധികം രൂപയുടെ കാരുണ്യപ്രവർത്തനങ്ങൾ ചെയ്തതും അടക്കം നിരവധി കർമ പദ്ധതികൾ ബഹ്‌റൈൻ കെഎംസിസി ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
 

വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് റഫീഖ് ക്യാമ്പസ്, ട്രഷറർ കുഞ്ഞാമു ബെദിര, സെക്രടറിമാരായ ഇബ്രാഹിം ചാല, അബ്ദുല്ല പുത്തൂർ സംബന്ധിച്ചു.

Keywords: Kasaragod, News, Kerala, KMCC, Inauguration, Trikaripur, President, Muslim-league, Gold, COVID-19, Press meet, 'Mangalya Nidhi' project of Bahrain KMCC Kasargod District Committee will be inaugurated on Saturday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia