അപൂർവ രോഗം ബാധിച്ച ഗൃഹനാഥന്റെ ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടി സഹായ കമിറ്റി; ഡല്‍ഹി എയിംസില്‍ അവസാന അഭയം തേടുന്നു
Oct 19, 2021, 14:58 IST
കാസർകോട്: (www.kasargodvartha.com 19.10.2021) അപൂർവ രോഗം ബാധിച്ച പി സുരേന്ദ്രന്റെ ചികിത്സയ്ക്കായി സുമനസുകൾ കൈകോർക്കണമെന്ന് സഹായകമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. മൂന്നു മക്കളുടെ പിതാവാണ് സുരേന്ദ്രൻ. 1991 മുതല്‍ ജീപ് ഡ്രൈവറായ ഇദ്ദേഹം കൃഷിയും ഒപ്പം തന്റെ വാടകക്കെടുത്ത വാഹനത്തില്‍ നിന്നും കിട്ടുന്ന വരുമാനത്തിലുമാണ് കുടുംബം പോറ്റിയിരുന്നത്.
1985 ബാചില് എസ്എസ്എല്‍സി പഠനം ഒന്നാം ക്ലാസോടെ പാസായി വീട്ടിലെ ബുദ്ധിമുട്ട് കാരണം ഉപരിപഠനത്തെ കുറിച്ച് ചിന്തിക്കാതെ ലോറിയില്‍ ക്ലീനര്‍ പണിയിലൂടെ ജീവിതം തുടങ്ങി. മക്കളുടെ പഠനം ഒരു വഴിയിലെത്തുന്നതിന് മുന്‍പ് തന്നെ ആയിരത്തില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന ഒരപൂര്‍വ രോഗത്തിന്റെ പിടിയിലാണിപ്പോള്‍ സുരേന്ദ്രന്.
ഒരുപാട് ആശുപത്രികളില്‍ ചികിത്സ നേടിയെങ്കിലും രോഗ ലക്ഷണത്തെ കുറിച്ചോ ചികിത്സയെകുറിച്ചോ ഒന്നും പറയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നില്ല. പരസഹായമില്ലാതെ സുരേന്ദ്രന് ജീവിക്കാനാവില്ല. കൈകാലുകളും ശരീരവും മെലിഞ്ഞിരിക്കുകയാണ്. മക്കളും ഭാര്യയും കൂടി രാവിലെ എടുത്ത് കസേരയിലിരുത്തും. ഭക്ഷണം അവര്‍ തന്നെ കഴിപ്പിക്കും. വൈകുന്നേരം തന്റെ മുറിയിലേക്ക് എടുത്തു കൊണ്ട് പോകും.
കോവിഡിന്റെ വ്യാപനം കഴിഞ്ഞാല്‍ ഡല്‍ഹി എയിംസില്‍ അവസാന അഭയം തേടാനാണ് ആലോചിക്കുന്നത്. ഇതിനകം തന്നെ നല്ലൊരു തുക സുരേന്ദ്രന്റെ ചികിത്സയ്ക്ക് ചിലവായിട്ടുണ്ട്. ഉദുമ എം എല്‍ എ അഡ്വ. സി എച് കുഞ്ഞമ്പു ചെയര്‍മാനായി ഒരു ജനകീയ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായത്തിനായി യൂനിയന്‍ ബാങ്ക് ഓഫ് ഇൻഡ്യ പൊയിനാച്ചി ശാഖയില്‍ 626602010018788 (ഐ എഫ് എസ് സി: UBIN0562661) നമ്പറിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ടെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ വര്‍കിങ് ചെയര്മാന് രാജന് കെ പൊയിനാച്ചി, കൺവീനർ രതീഷ് പിലിക്കോട്, ഭാരവാഹികളായ രവീന്ദ്രന് കരിച്ചേരി, എം ജയകൃഷ്ണന് നായര്‍, രാഘവന് വലിയവീട്, ഉണ്ണികൃഷ്ണന് അണിഞ്ഞ, അശോകന് സംബന്ധിച്ചു.

Keywords: Kasaragod, News, Kerala, New Delhi, Driver, Agriculture, Needs help, Top-Headlines, Press meet, Uduma, COVID-19, Doctor, Man seeks financial Support for treatment.
< !- START disable copy paste -->