city-gold-ad-for-blogger

Viral | തെരുവ് നായ്ക്കളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര; വിഡിയോ വൈറലായി

ബേക്കല്‍: (www.kasargodvartha.com) തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്രയുടെ വീഡിയോ വൈറലാകുന്നു. ബേക്കല്‍ ഹദ്ദാദ് നഗറിലാണ് ഇത്തരം അകമ്പടി യാത്ര നടന്നത്. 13ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുകയാണ് രക്ഷിതാവ്. ഏതെങ്കിലും നായ ബയ്യെത്താന്‍ (ഓടിക്കാന്‍) എത്തിയാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. എയര്‍ ഗണുമായാണ് ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഒരുക്കിയത്.
          
Viral | തെരുവ് നായ്ക്കളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര; വിഡിയോ വൈറലായി

വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ പട്ടി കടിച്ചിരുന്നു. സിമന്റ് ലോഡ് ഇറക്കാന്‍ വന്ന ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ നായ ചത്തുപോകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രക്ഷിതാവ് തോക്കെടുത്ത് നയിച്ച് കൊണ്ട് വിദ്യാര്‍ഥികളെ മദ്റസയിലേക്ക് അയക്കുന്ന വീഡിയോ പുറത്തിവന്നത്.
              
Viral | തെരുവ് നായ്ക്കളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര; വിഡിയോ വൈറലായി

Keywords: Man provides protection for students against stray dogs; Video went viral, Bekal,news,Top-Headlines,Latest-News,Video,Street dog,Man,Student.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia