city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണിന് കുളിർമയേകി കായ്ച്ച് നിൽക്കുന്ന കൃഷിപ്പാടം; 75-ാം വയസിലും കാനാകൃഷ്ണൻ നായർക്ക് വിശ്രമമില്ല

പിലിക്കോട്: (www.kasargodvartha.com 27.01.2022) കണ്ണിന് കുളിർമയേകി കായ്ച്ച് നിൽക്കുന്ന കൃഷിപ്പാടം, അവിടെ 75-ാം വയസിലും കാനാകൃഷ്ണൻ നായർക്ക് വിശ്രമമില്ലാത്ത ജോലിയാണ്. റിട. റവന്യൂ ഉദ്യോഗസ്ഥനായ കാനാകൃഷ്ണൻ നായർ നീണ്ട 36 വർഷത്തെ സർകാരുദ്യോഗത്തിൽ നിന്നും വിരമിച്ചെങ്കിലും പിലിക്കോട് വറക്കോട്ടു വയലിലെ അമ്പു പൊതുവാൾ - കാനാ ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന് കൃഷിയെന്നാൽ ജീവനാണ്.

  
കണ്ണിന് കുളിർമയേകി കായ്ച്ച് നിൽക്കുന്ന കൃഷിപ്പാടം; 75-ാം വയസിലും കാനാകൃഷ്ണൻ നായർക്ക് വിശ്രമമില്ല



വാർധക്യത്തിലും തൻ്റെ കൃഷിയോടുള്ള അടുപ്പം പുലർത്തുന്ന ഇദ്ദേഹം രോഗത്തെപ്പോലും മാറ്റി നിർത്തിയിരിക്കുകയാണ്. പിലിക്കോട് മലപ്പ് പാടാളം നെൽ വയലിലും, വറക്കോട്ടുവയലിലും വർഷങ്ങളായി തൻ്റെ കൃഷിയിടങ്ങളിൽ നെൽകൃഷി നടത്തി വരുന്നു. ഇടവേളകൃഷിയായി വറക്കോട്ടു വയലിൽ ഇപ്പോൾ പച്ചക്കറി കൃഷിയെടുക്കുകയാണ്. രോഗം വല്ലാതെ പിറകോട്ടു വലിക്കുമ്പോഴും ഇച്ഛാശക്തി വിശ്രമരഹിതമായി തന്നെ കൃഷ്ണൻ നായരെ കൃഷിയിടത്തിലെത്തിക്കുകയാണ്. ഭാര്യ കുന്നിയൂർ പ്രമീള,മക്കളായ ജിഗീഷ്കുമാർ, സന്തോഷ്കുമാർ എന്നിവരും സഹായത്തിന് ഒപ്പമുണ്ട്.

കോളി ഫ്ലവർ, കാബേജ്, പച്ചമുളക്, വഴുതിന, വെണ്ട, ചീര, പാവയ്ക്ക, നരമ്പൻ, പടവളം, മത്തൻ, കുമ്പളങ്ങ, പയർ, തക്കാളി എന്നു വേണ്ട കൃഷ്ണൻ നായരുടെ പാടത്ത് സകല പച്ചക്കറികളും വിളവെടുക്കാൻ ഒരുങ്ങുകയാണ്. ഒഴിവുള്ള സ്ഥലങ്ങളിൽ മധുരക്കിഴങ്ങും സുലഭമായി വളരുന്നു. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷ്ണൻ നായർ കർഷകർക്ക് മികച്ച മാതൃകയാണ്. മലപ്പ് - പാടാളം പാടശേഖരസംഘം പ്രസിഡൻ്റ് കൂടിയാണ്. ആരോഗ്യ പ്രശ്നങ്ങളാൽ, ഈ വർഷം മലപ്പ് പാടാളത്തെ തൻ്റെ കൃഷിയിടത്തിൽ നെൽകൃഷി ചെയ്യാനും സാധിച്ചില്ല. എങ്കിലും, ആ നഷ്ടബോധത്തെ പച്ചക്കറി കൃഷിയിൽ നൂറുമേനിയാക്കാനാണ് ശ്രമിക്കുന്നത്.

പിലിക്കോട് ഗ്രാമപഞ്ചായത്തിൻ്റെ വാർഡ് കൻവീനർ എന്ന നിലയിൽ 10 വർഷത്തോളം പ്രവർത്തിച്ചു. ഒപ്പം തൻ്റെ പന്ത്രണ്ടാം വാർഡിലെ ഗ്രാമവാസികളോടൊപ്പം കാർഷിക-ക്ഷേമകാര്യങ്ങളിലും, കുടുംബശ്രീ, കർഷക സംഘം, പിലിക്കോട് രയര മംഗലം ഭഗവതി ക്ഷേത്രം നവീകരണ സമിതി തുടങ്ങിയിടങ്ങളിലും സജീവമായി തന്നെയുണ്ട്.



Keywords:  Pilicode, Kasaragod, Kerala, News, Farmer, Farming, Farm Workers, Top-Headlines, Job, Panchayath, Temple, Man loves farming even at the age of 75. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia