പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി
Jul 18, 2019, 19:13 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2019) പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായി പരാതി. പരിക്കേറ്റ ബെള്ളൂര്‍ നെട്ടണിഗെയിലെ ഹസൈനാറിന്റെ മകന്‍ മുഹമ്മദിനെ (55) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുഹമ്മദിന്റെ പിതാവ് ഹസൈനാര്‍ മരണപ്പെട്ടിരുന്നു. ഈ സമയം ഒരു ഓട്ടോറിക്ഷാഡ്രൈവറോട് ഉസ്താദിനെ വിളിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മറ്റൊരു ഓട്ടോറിക്ഷ വിളിച്ചാണ് ഉസ്താദിനെ കൊണ്ടുവന്നത്. ഇതിന്റെ പേരില്‍ ആദ്യം ട്രിപ്പ് വിളിച്ച ഓട്ടോറിക്ഷ ഡ്രൈവറുമായി തര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്ന് ഞായറാഴ്ച പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന തന്നെ ഓട്ടോഡ്രൈവറുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് പരാതിപ്പെട്ടു. കണ്ണില്‍ പൂഴി എറിയുകയും കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുന്നതിനിടെ കത്തി പിടിച്ചപ്പോള്‍ കൈക്ക് മുറിവേല്‍ക്കുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു. ഇതിനിടെ തലക്കടിച്ചുപരിക്കേല്‍പിച്ചുവെന്നാരോപിച്ച് ഓട്ടോഡ്രൈവര്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും മുഹമ്മദ് പറയുന്നു. മുഹമ്മദിന്റെ കൈക്ക് മുറിവേറ്റ് ഏഴ് തുന്നിക്കെട്ടിടേണ്ടി വന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, complaint, Crime, Assault, Man attacked by Gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, complaint, Crime, Assault, Man attacked by Gang
< !- START disable copy paste -->