city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് മലമ്പനി പടരുന്നതിനെതിരെ ജാഗ്രതയുമായി ജില്ലാ ഭരണകൂടവും നഗരസഭയും ആരോഗ്യവകുപ്പും; രോഗികള്‍ക്ക് സൗജന്യ ചികിത്സ, ശുചീകരണം ശക്തമാക്കും

കാസര്‍കോട്: (www.kasaragodvartha.com 29.02.2020) കാസര്‍കോട്ട് മലമ്പനി പടരുന്നതിനെതിരെ ജാഗ്രതയുമായി ജില്ലാ ഭരണകൂടവും നഗരസഭയും ആരോഗ്യവകുപ്പും രംഗത്ത്. രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും ശുചീകരണ പ്രവര്‍ത്തനം ശക്തമാക്കാനും കസബ കടപ്പുറത്ത് നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി. നഗരസഭയിലെ കസബ കടപ്പുറത്തെ 36, 37, 38 വാര്‍ഡുകളിലാണ് മലമ്പനി രോഗ ഭീഷണി ശക്തമായത്. ഈ വര്‍ഷം ജനുവരി മുതല്‍ 12 മലമ്പനി കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊതുകുകളുടെ വര്‍ദ്ധന രോഗവ്യാപനം കൂട്ടുന്നതായും വ്യക്തമായിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ കടപ്പുറത്ത് കിടന്നുറങ്ങുന്നവരില്‍ കൂടുതല്‍ പേര്‍ക്കും രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. കാസര്‍കോട് നഗരസഭ, ജനറല്‍ ആശുപത്രി, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജനറല്‍ ആശുപത്രിയിലെ ആശാ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുകയും രാപകലില്ലാതെ കൊതുകുറവിട നശീകരണ പ്രവര്‍ത്തനം, ഫീവര്‍ സര്‍വേലന്‍സ്, പനിയുള്ളവരെ കണ്ടെത്തി ആര്‍ ഡി റ്റി കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന എന്നിവ നടത്തി വരുന്നു.

കാസര്‍കോട്ട് മലമ്പനി പടരുന്നതിനെതിരെ ജാഗ്രതയുമായി ജില്ലാ ഭരണകൂടവും നഗരസഭയും ആരോഗ്യവകുപ്പും; രോഗികള്‍ക്ക് സൗജന്യ ചികിത്സ, ശുചീകരണം ശക്തമാക്കും

കസബ കടപുറം ഭാഗങ്ങളില്‍ വ്യപിച്ച മലമ്പനി നിയന്ത്രണ പ്രവര്‍ത്തനത്തിന്റെ അലോകന യോഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മുഖ്യാതിഥിയായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചടങ്ങില്‍ നഗരസഭ അധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാം റാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേയര്‍പേഴ്‌സണ്‍മാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

കാസര്‍കോട്ട് മലമ്പനി പടരുന്നതിനെതിരെ ജാഗ്രതയുമായി ജില്ലാ ഭരണകൂടവും നഗരസഭയും ആരോഗ്യവകുപ്പും; രോഗികള്‍ക്ക് സൗജന്യ ചികിത്സ, ശുചീകരണം ശക്തമാക്കും

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ദാമോദരന്‍, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍, ജനറല്‍ ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു എന്നിവര്‍ മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങന്‍ അവതരിപ്പിച്ചു. രോഗം ബാധിച്ചവര്‍ക്കും രോഗലക്ഷണം കാണിക്കുന്നവര്‍ക്കും ജനറല്‍ ആശുപത്രിയില്‍ രക്ത പരിശോധനയും ചികിത്സയും സൗജന്യമായി നല്‍കും. കൊതുക് കടി ഏല്‍ക്കാതിരിക്കുവാന്‍ പ്രദേശത്തുകാര്‍ക്ക് കൊതുക് വല വിതരണം ചെയ്തിട്ടുണ്ട്. കൊതുക് നശീകരണ പ്രവത്തനത്തിന്റെ ഭാഗമായി ഫോഗിംഗ്, ലാര്‍വല്‍ സ്‌പ്രേ, വീടുകളില്‍ ഐ ആര്‍ എസ് സ്‌പ്രേ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കടല്‍ത്തീരങ്ങളില്‍ അന്തിയുറങ്ങുകതും വിശ്രമിക്കുന്നതും ഒഴിവാക്കുവാനും കലക്ടര്‍ നിര്‍ദേശിച്ചു.

കാസര്‍കോട്ട് മലമ്പനി പടരുന്നതിനെതിരെ ജാഗ്രതയുമായി ജില്ലാ ഭരണകൂടവും നഗരസഭയും ആരോഗ്യവകുപ്പും; രോഗികള്‍ക്ക് സൗജന്യ ചികിത്സ, ശുചീകരണം ശക്തമാക്കും



Keywords: Kasaragod, Kerala, news, health, Health-Department, Awareness, District, Malaria: Medical awareness conducted    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia