city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭവനരഹിതരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടുവെച്ചു നൽകുന്നതിൽ സംസ്ഥാന സര്‍കാര്‍ പരാജയപ്പെട്ടെന്ന് മഹിള ജനത

കാസർകോട്: (www.kasargodvartha.com 08.03.2022) ഭവനരഹിതരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടുവെച്ചു നൽകുക എന്നത്‌ സംസ്ഥാനത്തിന്റെ ചുമതലയാണെന്നും എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാൻ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിൽ കേരളസര്‍കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് മഹിള ജനത സംസ്ഥാന പ്രസിഡന്റ് ലതാമേനോന്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
   
ഭവനരഹിതരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടുവെച്ചു നൽകുന്നതിൽ സംസ്ഥാന സര്‍കാര്‍ പരാജയപ്പെട്ടെന്ന് മഹിള ജനത

കേന്ദ്ര, കേരള സര്‍കാരുകളുടെ വിവിധ പദ്ധതികളിലൂടെ അശരണര്‍ക്കുവേണ്ടി ഭവനനിര്‍മാണം നടത്തിയിരുന്ന, നിലവിലുണ്ടായിരുന്ന സമ്പ്രദായം 2016ൽ അധികാരത്തില്‍ വന്ന എൽഡിഎഫ് സര്‍കാര്‍ തകര്‍ക്കുകയും, എല്ലാ പദ്ധതികളെയും ഒരു കുടക്കീഴിലാക്കുന്നു എന്ന പേരില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രഖ്യാപിച്ച്‌ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കളമൊരുക്കുകയും ചെയ്തിരിക്കുകയാണ്‌. ഈ നടപടിയില്‍ സര്‍കാരിന്റെ ഭവനനിര്‍മാണമേഖല ഒട്ടും സുതാര്യമല്ലാതെയാക്കി.



പഞ്ചായത്ത്‌ ഓംബുഡ്സ്മാനും, കോടതികള്‍ക്കും ഇടപെടാനാകാത്ത വിധത്തില്‍ സര്‍കാർ ഭവനനിര്‍മാണമേഖല പുകമറക്കുള്ളിലാക്കിയത്‌ സിപിഎമുകാര്‍ക്കും നേതാക്കളുടെ വേണ്ടപ്പെട്ടവര്‍ക്കും വീടുലഭിക്കാന്‍ വേണ്ടി മാത്രമാണ്‌. വീട് ലഭിക്കാന്‍ അര്‍ഹരായവരെ സംഘടിപ്പിച്ച്‌, ഇതിനെതിരെ കേരളമാകെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. സംസ്ഥാന തല ഉദ്ഘാടനം മൊഗ്രാൽ പുത്തൂർ പഞ്ചായതിൽ നടന്നു.

വാർത്താസമ്മേളനത്തിൽ ശാജഹാൻ പാനൂർ, ഷീബ കെ എം, കരുണാകരൻ ബദിയഡുക്ക, കൃഷ്ണ പെരിയ എന്നിവരും സംബന്ധിച്ചു.

Keywords:  News, Kerala, Kasaragod, Press meet, Video, Mahila-association, Government, Family, President, Programme, Mogral puthur, Panchayath, Inauguration, Mahila Janata, Mahila Janata says that state government fails to provide housing to lakhs of homeless families.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia