city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book release | എംഎ മുംതാസിന്റെ കവിതാ സമാഹാരം 'മിഴി' ശാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നവംബര്‍ 8ന് പ്രകാശനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com) അധ്യാപികയും എഴുത്തുകാരിയുമായ എംഎ മുംതാസിന്റെ കവിതാ സമാഹാരമായ 'മിഴി' ശാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നവംബര്‍ എട്ടിന് വൈകുന്നേരം 4.30 ന് പ്രകാശനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമകാലീന സംഭവങ്ങളും, അനുഭവങ്ങളും പ്രമേയങ്ങളാക്കിയുള്ള കവിതകളാണ് പുസ്തകത്തില്‍. കൈരളി ബുക്‌സാണ് പ്രസാധകര്‍.
           
Book release | എംഎ മുംതാസിന്റെ കവിതാ സമാഹാരം 'മിഴി' ശാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നവംബര്‍ 8ന് പ്രകാശനം ചെയ്യും

ക്ഷേത്ര കലാ അകാഡമി ചെയര്‍മാന്‍ ഡോ. കെഎച് സുബ്രഹ് മണ്യനാണ് അവതാരിക എഴുതിയിരിക്കുന്നത് എംഎ മുംതാസ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയും, പ്രഭാഷകയുമാണ്. ആനുകാലികങ്ങളിലും, റേഡിയോ നിലയങ്ങളിലും പ്രഭാഷണങ്ങളും, കവിതകളും അവതരിപ്പിച്ച് വരുന്നു.
              
Book release | എംഎ മുംതാസിന്റെ കവിതാ സമാഹാരം 'മിഴി' ശാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നവംബര്‍ 8ന് പ്രകാശനം ചെയ്യും

കണ്ണൂര്‍ പെരിങ്ങോമിലെ സോഷ്യലിസ്റ്റ് നേതാവ് പരേതനായ പി മൊയ്തീന്‍ കുട്ടി - എംഎ ഉമ്മുകുല്‍സു ദമ്പതികളുടെ മകളാണ്. കഴിഞ്ഞ വര്‍ഷം പയ്യന്നൂര്‍ ഫോറസ്റ്റ് ബുക് പ്രസിദ്ധീകരിച്ച 'ഓര്‍മയുടെ തീരങ്ങളില്‍' എന്ന കവിതാ സമാഹാരം കേരളത്തില്‍ പലയിടങ്ങളിലും ചര്‍ച ചെയ്യപ്പെട്ടിരുന്നു. അശ്റഫ് ആണ് ഭര്‍ത്താവ്. മക്കള്‍: ഫൈസല്‍, അഫ്സാന. വാര്‍ത്താസമ്മേളനത്തില്‍ എംഎ മുംതാസ്, എം വി ജ്യോതി ലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
            
Book release | എംഎ മുംതാസിന്റെ കവിതാ സമാഹാരം 'മിഴി' ശാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നവംബര്‍ 8ന് പ്രകാശനം ചെയ്യും

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Book-Release, Press Meet, Video, Sharjah, Poem, MA Mumtaz, Sharjah International Book Festival, MA Mumtaz's book will be released at Sharjah International Book Festival on November 8.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia