city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | ലേഡി ബ്യൂടീഷ്യന്‍സ് പ്രഥമ കാസര്‍കോട് ജില്ലാ സമ്മേളനം മാര്‍ച് 28ന്

കാസര്‍കോട്: (www.kasargodvartha.com) കേരള സ്റ്റേറ്റ് ബാര്‍ബേര്‍സ് അസോസിയേഷന്‍ ലേഡി ബ്യൂടീഷ്യന്‍സ് പ്രഥമ ജില്ലാ സമ്മേളനം മാര്‍ച് 28ന് കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 300 മെമ്പര്‍മാരെ പ്രതിനിധീകരിച്ച് 200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
      
Conference | ലേഡി ബ്യൂടീഷ്യന്‍സ് പ്രഥമ കാസര്‍കോട് ജില്ലാ സമ്മേളനം മാര്‍ച് 28ന്

9.15ന് കാസര്‍കോട് നഗരത്തില്‍ നിന്ന് പ്രകടനം ആരംഭിക്കും. 10 മണിക്ക് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശ്യാമ പി നായര്‍ അധ്യക്ഷത വഹിക്കും. കെഎസ്ബിഎ ജില്ലാ പ്രസിഡന്റ് എംപി നാരായണന്‍ ആമുഖ പ്രഭാഷണവും മുന്‍ സംസ്ഥാന പ്രസിഡന്റ് കെഇ ബശീര്‍ മുഖ്യ പ്രഭാഷണവും നടത്തും. വൈകുന്നേരം കലാപരി പാടികളും ഉണ്ടായിരിക്കും.
             
Conference | ലേഡി ബ്യൂടീഷ്യന്‍സ് പ്രഥമ കാസര്‍കോട് ജില്ലാ സമ്മേളനം മാര്‍ച് 28ന്

വാര്‍ത്താസമ്മേളനത്തില്‍ ശ്യാമ പി നായര്‍, ആര്‍ രമേശന്‍, ആര്‍ നാരായണന്‍, സുനിത കുലാല്‍, ഷൈലജ പ്രസാദ്, ബി സത്യനാരായണ, കെ ഗോപി എന്നിവര്‍ പങ്കെടുത്തു.


Keywords: News, Kerala, Kasaragod, Top-Headlines, Conference, Press Meet, Video, Lady Beauticians first Kasaragod District Conference on March 28.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia