city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Job Fair | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: കുടുംബശ്രീ - അസാപ് തൊഴില്‍മേള ഫെബ്രുവരി 25ന് വിദ്യാനഗറില്‍; '50 ഓളം കംപനികള്‍, 500 ലധികം തൊഴിലവസരങ്ങള്‍'

കാസര്‍കോട്. (www.kasargodvartha.com) കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെയും അസാപ് കാസര്‍കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല തൊഴില്‍മേള ഫെബ്രുവരി 25ന് രാവിലെ ഒമ്പത് മണി മുതല്‍ വിദ്യാനഗര്‍ അസാപ് സ്‌കില്‍ പാര്‍കില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്താം ക്ലാസ് മുതല്‍ പ്രൊഫഷണല്‍, ഐ ടി തലം വരെ വിദ്യാഭ്യാസ യോഗ്യതയുളള ഉദ്യോഗാര്‍ഥികളെ തെരെഞ്ഞെടുക്കുന്നതിനായി 500 ലധികം തൊഴിലവസരങ്ങളുമായി അമ്പതോളം കംപനികള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
            
Job Fair | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: കുടുംബശ്രീ - അസാപ് തൊഴില്‍മേള ഫെബ്രുവരി 25ന് വിദ്യാനഗറില്‍; '50 ഓളം കംപനികള്‍, 500 ലധികം തൊഴിലവസരങ്ങള്‍'

കുടുംശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പരിപാടിയായ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായാണ് ഈ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

പങ്കെടുക്കുന്ന പ്രധാന കംപനികള്‍

എ ബി സി സെയില്‍സ് കോര്‍പറേഷന്‍
എല്‍ ജി ഇലക്ട്രോണിക്സ്
ആയുര്‍ ഹെര്‍ബല്‍സ്
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്
കല്യാണ്‍ സില്‍ക്സ്
ലിന്‍ക് ഗ്രൂപ് ഐ ടി സൊല്യൂഷന്‍സ്
സല്‍മാന്‍ ടൈല്‍സ്
ശോഭിക വെഡിഗ്
ഒറിക്സ് വിലേജ്

ഇന്‍ഡസ് നെക്സ
കെ വി ആര്‍ ടാറ്റാ മോടോര്‍സ്
വൈ മാര്‍ട്
സിഗ്‌നേചര്‍ ഹോണ്ട
ബിഎല്‍ എം ഹൗസിംഗ് കോ ഓപറേറ്റീവ് സൊസൈറ്റി
റിറ്റ്സ് അവന്യൂ
ഇ കെ എന്‍ എം ഹോസ്പിറ്റല്‍
ഷോപ്രിക്സ്
സ്മാര്‍ട് ബസാര്‍

ഗിരിജ ജ്വലറി
കേരള ബോട് സ്റ്റേ
ഡിസൈന്‍ ആഡ്
എച് ഡി എഫ് സി ലൈഫ്
കോഴിക്കോട് ഹൈപര്‍ മാര്‍കറ്റ്
കൊജന്റ്
അഹല്യ മണി എക്സ്ചേഞ്ച്
രാജ് റസിഡന്‍സി
അപ്സര പബ്ലിക് സ്‌കൂള്‍
              
Job Fair | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: കുടുംബശ്രീ - അസാപ് തൊഴില്‍മേള ഫെബ്രുവരി 25ന് വിദ്യാനഗറില്‍; '50 ഓളം കംപനികള്‍, 500 ലധികം തൊഴിലവസരങ്ങള്‍'

തസ്തികകള്‍

1. ഓഫീസ് സ്റ്റാഫ്
2. സെയില്‍സ് എക്സിക്യൂടീവ്
3. ബിലിംഗ് സ്റ്റാഫ്
4. ടെക്നീഷ്യന്‍സ്
5. ഐ ടി ഇനേബിള്‍ഡ് സര്‍വീസ്
6. കമ്യൂണികേഷന്‍ മാനജര്‍
7. ഗ്രാഫിക് ഡിസൈനേര്‍സ്
8. ടാലന്റ് റിക്രൂടര്‍

9. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
10. എക്സിക്യൂടീവ് ഷെഫ്
11. ഹൗസ് കീപര്‍
12. ട്രെയിനേര്‍സ്
13. അകൗണ്ടന്റ്
14. ഫ്ലോര്‍ മാനജര്‍
15. സ്റ്റാഫ് നഴ്സ് (ബി എസ് സി, ജെനറല്‍)
16. അധ്യാപകര്‍
17. ടെലികോളര്‍ തുടങ്ങിയവ

ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകളുടെ മൂന്ന് പകര്‍പ്പുകളുമായി 25ന് രാവിലെ ഒമ്പത് മണിക്ക് അസാപ് സ്‌കില്‍ പാര്‍കില്‍ എത്തിച്ചേരണം. രാവിലെ 11 മണിക്ക് രജിസ്ട്രേഷന്‍ അവസാനിക്കും. കൂടാതെ ഐ ടി ഐ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പ്രത്യേക തൊഴില്‍ മേള ഫെബ്രുവരി 28ന് രാവിലെ ഒമ്പത് മണി മുതല്‍ കയ്യൂര്‍ ഇ കെ നായനാര്‍ മെമോറിയല്‍ ഗവ. ഐ ടി ഐ യില്‍ വെച്ച് നടക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനജര്‍ രേഷ്മ എം, ഷിബി ഇ, ജിസ് മിലന്‍, വിപിന്‍ പളളിയത്ത്, റെനീഷ എം, രാജു പി എന്നിവര്‍ സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kudumbasree, Government-of-Kerala, Press Meet, Job, Video, Kudumbashree - ASAP Job Fair on February 25 at Vidyanagar.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia