city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുബണൂരിൽ മാലിന്യങ്ങൾ കൊണ്ട് പൊറുതി മുട്ടുന്നു; ആരോഗ്യ - പാരിസ്ഥിതിക പ്രശ്നങ്ങൾ തലപൊക്കുന്നു; ആക്ഷൻ കമിറ്റി മാർച് 6 ന് പഞ്ചായത്തിന് മുന്നിൽ ധർണ നടത്തും

കാസർകോട്: (www.kasargodvartha.com 04.03.2021) കുബണൂരിൽ മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് ആക്ഷൻ കമിറ്റിയുടെ നേതൃത്വത്തിൽ മാർച് ആറിന് രാവിലെ 10 മണിക്ക് മംഗൽപാടി ഗ്രാമ പഞ്ചായത്തിന് മുന്നിൽ ധർണ നടത്തുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

16 വർഷങ്ങൾക്ക് മുമ്പ് തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് മാലിന്യ സംസ്കരണ പ്ലാന്റ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സഫാ നഗറിൽ സ്ഥാപിച്ചത്. പുതിയ കമ്പനി വരുന്നെന്നും പ്രദേശത്തുകാർക്ക് ജോലി ലഭിക്കുമെന്നും പറഞ്ഞ് സമ്മതപത്രം എഴുതി വാങ്ങിച്ചതായും നേതാക്കൾ ആരോപിച്ചു. എന്നാൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കൊണ്ട് വന്ന് ഇവിടെ തള്ളുകയാണ് ചെയ്യുന്നത്. ഒരു ദിവസം എട്ട് ടണോളം മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. ഇപ്പോൾ മാലിന്യങ്ങൾ ഒരു കുന്ന് പോലെ രൂപം കൊണ്ടിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ മലിനമാവുകയും പ്രദേശത്തുകാർക്ക് ആരോഗ്യ പ്രശ്ങ്ങൾ തലപൊക്കുകയും ചെയ്തിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നതായും നേതാക്കൾ പറഞ്ഞു.

കുബണൂരിൽ മാലിന്യങ്ങൾ കൊണ്ട് പൊറുതി മുട്ടുന്നു; ആരോഗ്യ - പാരിസ്ഥിതിക പ്രശ്നങ്ങൾ തലപൊക്കുന്നു; ആക്ഷൻ കമിറ്റി മാർച് 6 ന് പഞ്ചായത്തിന് മുന്നിൽ ധർണ നടത്തും

പ്ലാന്റിൽ ഉള്ള മിഷനറികൾക്ക് ചെയ്യാവുന്നതിലേറെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ട്. 2016 ൽ ഖര മാലിന്യങ്ങളുടെ സംസ്കരണത്തിന് വേണ്ടി യന്ത്രങ്ങൾ സ്ഥാപിച്ചെങ്കിലും അതിന് വേണ്ട വൈദ്യുതി ലഭ്യമാക്കിയിട്ടില്ല. മംഗൽപാടി പഞ്ചായത്ത് അധികൃതർ അടക്കമുള്ളവർക്ക് നിരന്തരം പരാതികൾ നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. മാലിന്യ നിർമാർജനത്തിലെ അനാസ്ഥയ്ക്ക് എട്ട് ലക്ഷം രൂപ പിഴയും ലഭിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

ഇതിനെതിരെ ജനങ്ങൾ സംഘടിച്ച് ആക്ഷൻ കമിറ്റിക്ക് രൂപം നൽകി നിരവധി പ്രവർത്തങ്ങൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായാണ് ധർണയെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ശംസുദ്ദീൻ കുബണൂർ, അഡ്വ. കരീം പൂന, മഹ്‌മൂദ്‌ കൈകമ്പ, മൊയ്തീൻ സി എം സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, Waste dump, Top-Headlines, Press meet, Action Committee, March, District-Panchayath, Kubanur suffers from waste; Health - Environmental issues are on the rise; The action committee will hold a dharna on March 6 in the panchayat.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia