കെ എസ് ടി പി-ദേശീയപാതകളിലെ അറ്റകുറ്റപ്പണി പ്രഹസനമോ...? കണ്ണില്‍ പൊടിയിട്ടുനടത്തിയ അറ്റകുറ്റപണികള്‍ പാഴായി; കുഴികളടച്ച ഭാഗങ്ങള്‍ ഇളകി; ജനങ്ങള്‍ ദുരിതത്തില്‍ തന്നെ
Oct 30, 2019, 11:02 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2019) ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളികള്‍ക്ക് ശേഷം അറ്റകുറ്റപ്പണി നടത്തിയ കാസര്‍കോട് - മംഗളൂരു ദേശീയപാത ഒരു മാസം തികയും മുമ്പേ തകര്‍ന്ന് പഴയപടിയായി. പലയിടത്തും ടാര്‍ പൂര്‍ണമായും ഇളകി പാതാളക്കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കനത്ത മഴ കൂടി എത്തിയതോടെ ദേശീയ പാതയിലൂടെയുള്ള യാത്ര വീണ്ടും ദുസ്സഹമായിരിക്കുകയാണ്. ജനങ്ങളുടെ ഏറെ നാളത്തെ മുറവിളിക്കൊടുവില്‍ ഈ മാസം ആദ്യമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്.
കാസര്‍കോട് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. അതിവേഗതയില്‍ പോകുന്ന വാഹനങ്ങള്‍ നിരന്തരമുണ്ടാക്കുന്ന അപകടങ്ങളെ കൂടാതെ കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങളും ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്. ബേക്കല്‍ പാലത്തില്‍ പത്തു ദിവസം മുന്‍പ് കുഴിയടച്ചഭാഗം ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇതുവഴി വാഹനങ്ങളുടെ പോക്ക് ഒച്ചിഴയും വേഗതയിലായത് യാത്രക്കാര്‍ക്ക് ദുരിതം തന്നെ. തൊട്ടടുത്തുള്ള ബേക്കല്‍ ജംഗ്ഷനിലെ തിരക്കിനെ ഉള്‍പ്പെടെ ഇവിടത്തെ റോഡിന്റെ ശോചനീയാവസ്ഥ ബാധിക്കുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
കാസര്‍കോട് പഴയ പ്രസ്‌ക്ലബിനും ചന്ദ്രഗിരി പാലത്തിനും ഇടയിലുള്ള പാതാളക്കുഴിയാണ് യാത്രക്കാര്‍ക്ക് മറ്റൊരു കടമ്പ. ഇവിടെയുള്ള കുഴിയില്‍ വീഴുന്ന വാഹനങ്ങള്‍ കേടാവുകയോ നിന്നുപോവുകയോയാണ്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് കുഴി രൂപപ്പെടാന്‍ കാരണം. ഈയിടെ കുഴി നികത്തിയെങ്കിലും ആ ഭാഗം പെട്ടെന്നു തന്നെ ഇളകിപോയി. ശാശ്വതമായ പരിഹാരം ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ ഇതുവഴിയുള്ള ഗതാഗതത്തെ സാരമായി ബാധിക്കും. കെഎസ്ടിപി റോഡിലെ ഡ്രൈനേജ് സംവിധാനത്തിലെ അപാകതയും റോഡ് തകരാന്‍ പ്രധാന കാരണമാണ്.
കുമ്പള മുതല്‍ കാസര്‍കോട് വരെയുള്ള പാതയില്‍ പലയിടത്തും അറ്റകുറ്റപ്പണി ചെയ്ത ഭാഗമാണ് ഇളകിയിരിക്കുന്നത്. പെര്‍വാഡ് മുതല്‍ മൊഗ്രാല്‍ പാലം വരെയുള്ള ദേശീയപാതയുടെ അവസ്ഥയാണ് ഏറെ ദയനീയം. വളരെ പ്രയാസപ്പെട്ടാണ് ഇത് വഴി വാഹനങ്ങള്‍ കടന്ന് പോവുന്നത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ച പല കുഴികളും മഴ പെയ്തതോടെ പഴയപടിയായി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇളകിയ മെറ്റല്‍ തെറിച്ച് ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുള്‍പ്പെടെ പരിക്കുപറ്റുന്നത് സര്‍വസാധാരണമായി.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നിരവധിയുള്ള മംഗളൂരുവിലേക്ക് നൂറു കണക്കിന് ആംബുലന്‍സുകളും സ്വകാര്യ വാഹനങ്ങളും കടന്ന് പോകുന്നത് തകര്‍ന്ന ഈ ദേശീയപാതയിലൂടെയാണ്. ദിവസേന സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്കും ദുരിത യാത്ര തന്നെ. സമയബന്ധിതമായി വാഹനങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാറില്ല. ഇതിനു പുറമെയാണ് കുഴിവെട്ടിക്കാനുള്ള ശ്രമത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത്. പലപ്പോഴും വലിയ കുഴികളില്‍ വീണ് വാഹനങ്ങളുടെ ആക്‌സില്‍ ഒടിയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് കുഴിവെട്ടിക്കുന്നതിനിടെ പിറകില്‍ വന്ന വാഹനമിടിച്ച് ഇരുചക്രവാഹനയാത്രക്കാരന്‍ ദാരുണമായി മരിച്ചത്.
അറ്റകുറ്റപ്പണിയിലെ അപകാതയാണ് വീണ്ടും കുഴികള്‍ രൂപപ്പെടാന്‍ കാരണമായതെന്ന ആക്ഷേപം ശക്തമാണ്. അറ്റകുറ്റപണിയില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് വിവിധ സംഘടനകള്‍ പൊതുമരാമത്തു മന്ത്രി ജി സുധാകരന് നിവേദനം നല്‍കിയിരിക്കുകയാണ്. ഇത്തരത്തില്‍ കൃത്രിമം കാണിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കയാണെന്നും ആരോപണമുണ്ട്. ദേശീയ പാതയിലെ അറ്റകുറ്റ പ്രവൃത്തികളുടെ തുക അനുവദിക്കുന്നതിന് മുമ്പ് എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തി ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കുറ്റമറ്റ രീതിയില്‍ അറ്റകുറ്റപണികള്‍ ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് പുതിയ തുക അനുവദിക്കാതെ കരാര്‍ ജോലി ഏറ്റെടുത്തവരോട് തന്നെ ആവശ്യപ്പെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video, Kasaragod, Kerala, news, Road-damage, KSTP Road Reconstruction is drama?
< !- START disable copy paste -->