city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Silver Jubilee | സില്‍വര്‍ ജൂബിലി നിറവില്‍ കോട്ടിക്കുളം നൂറുല്‍ ഹുദ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍; ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com) ഉദുമ കോട്ടിക്കുളം നൂറുല്‍ ഹുദ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ സില്‍വര്‍ ജൂബിലി ഫെബ്രുവരി 23 മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച രാവിലെ സ്‌കൂള്‍ പരിസരത്ത് പതാക ഉയര്‍ത്തി. വര്‍ണശബളമായ വിളംബര ജാഥ ഉദുമ പഞ്ചായത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച് സ്‌കൂള്‍ പരിസരത്ത് സമാപിച്ചു.
             
Silver Jubilee | സില്‍വര്‍ ജൂബിലി നിറവില്‍ കോട്ടിക്കുളം നൂറുല്‍ ഹുദ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍; ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

1998 ജൂണ്‍ മാസത്തില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ കലാ, സാമൂഹിക, സാംസ്‌കാരിക പരിപാടികളില്‍ മന്ത്രിമാരും എംഎല്‍എമാരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. ആരോഗ്യ മെഡികല്‍ കാംപ്, ഫ്ലവര്‍ ഷോ, എക്‌സ്‌പോ, ഇന്റര്‍ സ്‌കൂള്‍ കോംപിറ്റേഷന്‍, സെമിനാര്‍ - വെബിനാറുകള്‍, പൂര്‍വ വിദ്യാര്‍ഥി സംഗമം, പ്രവാസി സംഗമം, ആദരിക്കല്‍ ചടങ്ങ് തുടങ്ങിയ പരിപാടികള്‍ നടക്കും. 2024 മെയ് 24 ന് ആഘോഷം അവസാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
           
Silver Jubilee | സില്‍വര്‍ ജൂബിലി നിറവില്‍ കോട്ടിക്കുളം നൂറുല്‍ ഹുദ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍; ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

വാര്‍ത്താസമ്മേളനത്തില്‍ കോട്ടിക്കുളം ജമാഅത് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാശ, ജെനറല്‍ സെക്രടറി ശാജി ജിന്ന, സ്‌കൂള്‍ ചെയര്‍മാന്‍ ശരീഫ് കാപ്പില്‍, കണ്‍വീനര്‍ അന്‍സാരി മജീദ്, പ്രിന്‍സിപല്‍ സികെ രവീന്ദ്രന്‍, റഫീഖ് അങ്കക്കളരി, അബ്ദുല്ല മമ്മു, ഹബീബ് ചെമ്പിരിക്ക എന്നിവര്‍ പങ്കെടുത്തു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kerala, Celebration, School, Press Meet, Video, Kottikkulam Noorul Huda English Medium school, Kottikkulam Noorul Huda English Medium school Silver Jubilee celebrations begins.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia