city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Golden jubilee | സുവർണ ജൂബിലി നിറവിൽ കോളിയടുക്കം ഗവ. യുപി സ്കൂൾ; ആഘോഷവും പുതിയ കെട്ടിടവും മന്ത്രി എംബി രാജേഷ് ചൊവ്വാഴ്ച ഉദ്ഘടനം ചെയ്യും

കാസർകോട്: (www.kasargodvartha.com) കോളിയടുക്കം ഗവ. യുപി സ്കൂൾ സുവർണ ജൂബിലി ആഘോഷവും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി തുക ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ 25ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രി എംബി രാജേഷ് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യതിഥിയായിരിക്കും.
  
Golden jubilee | സുവർണ ജൂബിലി നിറവിൽ കോളിയടുക്കം ഗവ. യുപി സ്കൂൾ; ആഘോഷവും പുതിയ കെട്ടിടവും മന്ത്രി എംബി രാജേഷ് ചൊവ്വാഴ്ച ഉദ്ഘടനം ചെയ്യും

1973 ഒക്ടോബർ എട്ടിന് ആരംഭിച്ച വിദ്യാലയത്തിൽ നിലവിൽ 800റോളം കുട്ടികൾ പഠനം നടത്തുന്നുണ്ട്. പാഠ്യ പാഠ്യ അനുബന്ധ മേഖലകളിൽ മികച്ച പ്രകടനമാണ് വിദ്യാലയം കാഴ്ചവെക്കുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയിരുന്ന വിദ്യാലയത്തിന് സംസ്ഥാന സർകാരും എസ്എസ്കെ, എച് എ എൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും അനുവദിച്ച സഹായത്തിലൂടെയാണ് ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചത്. 2021-22 ൽ മികച്ച പിടിഎ ക്കുള്ള ഒന്നാം സമ്മാനം ഉപജില്ലാതലത്തിലും രണ്ടാം സമ്മാനം ജില്ലാതലത്തിലും നേടിയിരുന്നു.

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് സ്വാഗതസംഘം തീരുമാനിച്ചിരിക്കുന്നത്. അതിലെ ആദ്യപരിപാടിയാണ് കെട്ടിടോദ്ഘാടനം. വിദ്യാഭ്യാസ സെമിനാറുകൾ, സാഹിത്യസംവാദങ്ങൾ, ലഹരി വിരുദ്ധ കാംപയിനുകൾ, രക്തദാന സേനാ രൂപീകരണം, കാർഷിക സെമിനാർ, കാർഷികോൽപന്ന പ്രദർശനം, അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകൾ, പൂർവ വിദ്യാർഥി - അധ്യാപക സംഗമങ്ങൾ, കലാ കായിക മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്നതും വിപുലമായതുമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
  
Golden jubilee | സുവർണ ജൂബിലി നിറവിൽ കോളിയടുക്കം ഗവ. യുപി സ്കൂൾ; ആഘോഷവും പുതിയ കെട്ടിടവും മന്ത്രി എംബി രാജേഷ് ചൊവ്വാഴ്ച ഉദ്ഘടനം ചെയ്യും

പരിപാടികൾ 2023 ഒക്ടോബർ മാസത്തിൽ നടക്കുന്ന വാർഷികാഘോഷത്തോടെ സമാപിക്കും. ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ ചെയർമാനും ഹെഡ്മാസ്റ്റർ സി ഹരിദാസൻ ജെനറൽ കൺവീനറുമായ സംഘടക സമിതിയാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. വാർത്താസമ്മേളനത്തിൽ ഇ മനോജ്കുമാർ, ഹരിദാസൻ സി, ശശിധരൻ ടി, ആർ വിജയകുമാർ, ടി വിനോദ്കുമാർ പെരുമ്പള, വിജിമോൻ ജിവി എന്നിവർ സംബന്ധിച്ചു.



Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Inauguration, MLA, MP, Koliyadukkam Govt. UP School celebrates golden jubilee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia