city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണത്തിലെ ദുരൂഹതയകറ്റുന്നതുവരെ പോരാട്ടം തുടരും: രാപകല്‍ സമരത്തില്‍ പ്രതിഷേധം അണപൊട്ടി

കാസര്‍കോട്:  (www.kasargodvartha.com 06.09.2018) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ  ദുരൂഹതയകറ്റുന്നതുവരെ പോരാട്ടം തുടരുമെന്ന് കാസര്‍കോട്ട് നടന്ന രാപകല്‍ സമരത്തില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി. കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാ തലത്തിലും, വിദേശ രാഷ്ട്രങ്ങളിലും അറിയപ്പെട്ട മഹാ പണ്ഡിതന്‍ കൂടിയായ സി.എം. അബ്ദുല്ല മൗലവി മരണപ്പെട്ടിട്ട് എട്ടു വര്‍ഷം കഴിഞ്ഞെങ്കിലും കേസന്വേഷണമെന്ന പേരില്‍ സി.ബി.ഐ നടത്തുന്ന നാടകം സമൂഹത്തിനു അംഗീകരിക്കാന്‍ കഴിയില്ല.

ഖാസിയുടെ മരണത്തിലെ ദുരൂഹതയകറ്റുന്നതുവരെ പോരാട്ടം തുടരും: രാപകല്‍ സമരത്തില്‍ പ്രതിഷേധം അണപൊട്ടി

അന്വേഷണ ഉദ്യോഗസ്ഥരെ അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ ആദരിക്കുന്നു. എന്നാല്‍ ഒരു മഹാ പണ്ഡിതന്റെ മരണത്തെ മറ്റൊരു രീതിയിലേക്ക് തള്ളി വിട്ട് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ ശ്രമം ഒരിക്കലും അനുവദിക്കില്ലെന്നും മരണത്തിലെ ദുരൂഹതയകറ്റണമെന്നും രാപകല്‍ സമരത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇനിയും അന്വേഷണം പ്രഹസനമായി കൊണ്ട് പോകുകയാണെങ്കില്‍ പ്രക്ഷോഭ സമരങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ശക്തമാക്കുമെന്നും പ്രഖ്യാപിച്ചു. സി.എം.അബ്ദുല്ല മൗലവിയുടെ കുടുംബവും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായാണ് രാപകല്‍ സമരം സംഘടിപ്പിച്ചത്.

ചടങ്ങ് സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.
ഖാസിയുടെ മരണത്തിലെ ദുരൂഹതയകറ്റുന്നതുവരെ പോരാട്ടം തുടരും: രാപകല്‍ സമരത്തില്‍ പ്രതിഷേധം അണപൊട്ടി

മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈര്‍ സംബന്ധിച്ചു. ഖാസിയുടെ ദുരൂഹ മരണത്തിന്റെ കാരണമറിയാന്‍ പൊതു സമൂഹം കാത്തിരിക്കുകയാണെന്നും, ഇരുട്ടില്‍ തപ്പിയ അന്വേഷണത്തിനൊടുവില്‍ അവാസ്തവ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സി.ബി.ഐ ജനങ്ങള്‍ക്കിടയില്‍ വിശ്വാസം നഷ്ടപ്പെട്ട കേസന്വേഷണ ഏജന്‍സിയായി മാറിയിരിക്കുകയാണെന്നും സി.കെ. സുബൈര്‍ അഭിപ്രായപ്പെട്ടു. ഖാസി കേസില്‍ കുരുടന്‍ ആനയെ കണ്ട അവസ്ഥയാണ് അന്വേഷണ സംഘത്തില്‍ നിന്നുണ്ടായതെന്നും, നീതി തേടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് യൂത്ത് ലീഗിന്റെ പിന്തുണ എന്നുമുണ്ടാകുമെന്നും സുബൈര്‍ ഉറപ്പു നല്‍കി.

മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അസ്അദി, അബൂബക്കര്‍ സാലൂദ് നിസാമി, സി.എ. മുഹമ്മദ് ഷാഫി, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കല്ലട്ര, സി.അബ്ദുല്ല മുസ്ലിയാര്‍, സി.എം.എ. ജലാല്‍, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, ടി.ഡി.കബീര്‍, അഹമ്മദ് ഷാഫി ദേളി, ഉബൈദുല്ല കടവത്ത്, അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദര്‍ സഅദി, ഉസ്മാന്‍ കടവത്ത്, അബ്ദുര്‍ റഹ് മാന്‍ ഹാജി, സി.കെ.സുബൈര്‍, അഷ്റഫ് എടനീര്‍, മുഹമ്മദ് റാഷിദ് ഹുദവി, സുബൈര്‍ ദാരിമി, അബൂബക്കര്‍ ഉദുമ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍, മുനിസിപ്പല്‍ പ്രസിഡണ്ട് ഹക്കീം അജ്മല്‍ സംബന്ധിച്ചു.

ഇതിനു പുറമെ ഒട്ടനവധി നേതാക്കളും പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിച്ച് സമരപ്പന്തലിലെത്തി. വെള്ളിയാഴ്ച രാവിലെ നടക്കുന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം ത്വാഖ അഹ് മദ് അല്‍ അസ്ഹരി നിര്‍വ്വഹിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Qazi death, Protest, Case, Kasaragod, News, Khazi case; Strike Conducted

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia