Job Fair | ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരം: യുവജന കമീഷന്‍ ഒരുക്കുന്ന തൊഴില്‍ മേള മാര്‍ച് 18ന് തൃക്കരിപ്പൂരില്‍; 33 കംപനികള്‍, 2000 തൊഴിലവസരങ്ങള്‍
Mar 15, 2023, 20:23 IST
കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാന യുവജന കമീഷന്‍ 'കരിയര്‍ എക്‌സ്‌പോ 2023' എന്ന പേരില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള 18ന് തൃക്കരിപ്പൂരില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നായനാര്‍ ഗവ. പോളിയില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോം അധ്യക്ഷത വഹിക്കും. ഐടി സ്ഥാപനങ്ങള്‍ ഉള്‍പെടെ ഉല്‍പാദന, സേവന, ധനകാര്യ, ആരോഗ്യ മേഖലകളിലെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 33 ലധികം പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും 2000 ത്തിലധികം ഒഴുവുകളാണ് മേളയില്‍ റിപോര്‍ട് ചെയ്തിട്ടുള്ളത്.
തൊഴില്‍മേളയില്‍ രണ്ടായിരത്തോളം പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ ഐടി കംപനികളും മികച്ച രീതിയിലുള്ള ശമ്പള വാഗ്ദാനം നല്‍കി മേളക്കുണ്ട്. ടെക്നോവൈസ്, സോഫ്റ്റോട്രിണിക്സ്, ഇന്‍ഡക്സ് ഇന്റര്‍ നാഷണല്‍, ഇന്‍ഫോ ആപ്സ്, കല്യാണ്‍ സില്‍ക്‌സ്, പേസ് മീഡിയ ലിങ്ക്സ്, സ്റ്റിയൂഡ് ലേണിങ് ആപ്, എമേര്‍ജ് ബിസിനസ് ഗ്രൂപ്, ആയുര്‍ കെയര്‍ ഹെര്‍ബല്‍, കെവിആര്‍ കാര്‍സ്, മാസ്ട്രോ മെറ്റല്‍സ്, സിംഗപ്പൂര്‍ ഹോണ്ട, മേഘാസ് ഹെര്‍ബല്‍ കെയര്‍, കിയ മോടോഴ്സ്, വൈറ്റ്കോണ്‍, ഹെര്‍ബോ കെയര്‍, പോപുലര്‍ വെഹികിള്‍സ്, ടെസ്ല ഗ്രൂപ് ട്രാന്‍സ് സോഴ്സ് ഇന്റര്‍നാഷണണല്‍ തുടങ്ങി 33 കംപനികള്‍ മേളക്കെത്തും.
ഉദ്യോഗാര്‍ഥികള്‍ക്ക് https://forms(dot)gle/aQVGaYBvhYnbkViT6 എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9633183207. വാര്‍ത്താസമ്മേളനത്തില്‍ റെനീഷ് മാത്യു, നായനാര്‍ ഗവ. പോളിടെക്‌നിക് കോളജ് പ്രിന്‍സിപല്‍ ഭാഗ്യശ്രീ ദേവി, ജില്ലാ കോഡിനേറ്റര്‍ എം ടി സിദ്ധാര്‍ഥന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala State Youth Commission, Latest-News, Kerala, Kasaragod, Top-Headlines, Video, Press Meet, Job, Kerala State Youth Commission to host job fair on March 18.
< !- START disable copy paste -->