city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Seminar | കേരള മുസ്ലിം ജമാഅത് മീലാദ് സെമിനാര്‍ ശനിയാഴ്ച കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com) 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന സന്ദേശത്തില്‍ കേരള മുസ്ലിം ജമാഅത് സംഘടിപ്പിക്കുന്ന മീലാദ് കാംപയിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9.30ന് കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ മീലാദ് സെമിനാര്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
           
Seminar | കേരള മുസ്ലിം ജമാഅത് മീലാദ് സെമിനാര്‍ ശനിയാഴ്ച കാസര്‍കോട്ട്

ജില്ലാ പ്രസിഡന്റ് ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മോഡറേറ്ററായി നടക്കുന്ന സെമിനാറില്‍ മുസ്ലിം ജമാഅത് സംസ്ഥാന സെക്രടറി എന്‍ അലി അബ്ദുല്ല വിഷയാവതരണവും നോവലിസ്റ്റ് പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണവും നടത്തും. ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി, ചെര്‍ക്കള മാര്‍ത്തോമയിലെ ഫാ. മാത്യു ബേബി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
       
Seminar | കേരള മുസ്ലിം ജമാഅത് മീലാദ് സെമിനാര്‍ ശനിയാഴ്ച കാസര്‍കോട്ട്

കേരള സാഹിത്യ പരിഷത് അംഗം വിവി പ്രഭാകരന്‍, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, സാഹിത്യ വേദി വൈസ് പ്രസിഡന്റ് ടിഎ ശാഫി, എസ്എംഎ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രടറി ബശീര്‍ പുളിക്കൂര്‍. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രടറി സിഎന്‍ ജഅഫര്‍ സ്വാദിഖ്, എസ് ജെ എം ജില്ലാ പ്രസിഡന്റ് ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗിക്കും. ജില്ലാ ജനറല്‍ സെക്രടറി പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും മീഡിയാ സെക്രടറി സി എല്‍ ഹമീദ് നന്ദിയും പറയും. പ്രവാചക ജീവിതത്തിന്റെ വിവിധ ഭാഗങ്ങള്‍ ചര്‍ച ചെയ്യുന്ന സെമിനാറില്‍ 400 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാംപയിന്റെ ഭാഗമായി സര്‍കിള്‍, യൂണിറ്റ് തലങ്ങളില്‍ പ്രവാചക സന്ദേശ പ്രഭാഷണങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടന്ന മീലാദ് റാലി പ്രൗഢമായി. എസ് വൈ എസിനു കീഴില്‍ 400 കേന്ദ്രങ്ങളില്‍ വിജ്ഞാന പരീക്ഷകള്‍ നടക്കുന്നു. എസ് എസ് എഫിന് കീഴില്‍ യൂണിറ്റ് കേന്ദ്രീകരിച്ച് പ്രകീര്‍ത്തന റാലികള്‍ നടന്നു വരികയാണ്.

വിവിധ സ്ഥാപനങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ച് എല്ലാ ദിവസവും മൗലിദ് പാരായണങ്ങള്‍ നടന്നുവരുന്നു. സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന് കീഴില്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാചക സന്ദേശങ്ങളെ സങ്കുചിത താല്‍പര്യങ്ങള്‍ക്കായി തെറ്റായി വ്യാഖ്യാനിച്ച് സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന സാഹര്യത്തിലാണ് പ്രവാചകരുടെ സ്‌നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിന് കാംപയിന്‍ നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.


വാര്‍ത്താസമ്മേളനത്തില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സി എല്‍ ഹമീദ് ചെമനാട്, അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുല്ല നാഷനല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, SSF, Programme, Video, Kerala Muslim Jamaath, Kerala Muslim Jamaath Meelad Seminar on 22nd in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia