city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് എയിംസ് വേണം; വ്യാഴാഴ്ച കലക്ട്രേറ്റിൽ നിരാഹാര സമരം

കാസർകോട്: (www.kasargodvartha.com 28.09.2021)   'വേണം എയിംസ് കാസർകോടിന്' എന്ന മുദ്രാവാക്യമുയർത്തി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ കലക്ട്രേറ്റ് പടിക്കൽ കൂട്ട ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 
കാസർകോട്ട് എയിംസ് വേണം; വ്യാഴാഴ്ച കലക്ട്രേറ്റിൽ നിരാഹാര സമരം


 
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൊണ്ട് നടത്തുന്ന ഉപവാസ സമരത്തിൽ 1000 പേർ പങ്കെടുക്കും. പരിപാടി നിയന്ത്രിക്കുവാൻ 50 വോളന്റീയർമാർ ഉപവാസത്തോടൊപ്പം സജ്ജരായി നിലയുറപ്പിക്കും. ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി, ശ്രീ ശ്രീ വിവിക്താനന്ദ സരസ്വതി, വിഷ്ണു ഭട്ട്, കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ, യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ, അബ്ദുൽ മജീദ് ബാഖവി, അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, ഖലീൽ ഹുദവി കല്ലായം, സുഹൈർ അസ്ഹരി പള്ളങ്കോട്, റെവറന്റ് ഫാദർ തോംസൺ കൊറ്റിയാത്ത്, റെവറന്റ് ഫാദർ ജോർജ് വള്ളിമല, റെവറന്റ് ഫാദർ മാത്യു കുഴിമലയിൽ, റെവറന്റ് ഫാദർ മാത്യു ബേബി, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, രാഷ്ട്രീയ, മതസമുദായ, സാംസ്കാരിക, വ്യാപാരി, വ്യാവസായിക, കായിക, കുടുബശ്രീ തുടങ്ങിയ രംഗങ്ങളിലെ നേതാക്കൾ സംബന്ധിക്കും.

ചടങ്ങിൽ എയിംസ് നാടോടി ഗാനങ്ങളും, കഥാ പ്രസംഗങ്ങളും പ്രവർത്തകർ അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മൂസ ബി ചെർക്കള, കൂട്ടായ്മ ചെയർമാൻ ജോസ് കെ ജെ, ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം, ട്രഷറർ ആനന്ദൻ പെരുമ്പള, വർകിംഗ്‌ ചെയർമാൻമാരായ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, നാസർ ചെർക്കളം, കൺവീനർമാരായ താജുദ്ദീൻ പടിഞ്ഞാർ, ശ്രീനാഥ് ശശി, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ സംബന്ധിച്ചു.



Keywords:  Kerala, Kasaragod, News, Collectorate, Strike, Press Club, Press meet, Video, Kasargod needs AIIMS; Hunger strike at Collectorate on Thursday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia