city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collapsed | കാസര്‍കോട് ജെനറല്‍ ആശുപത്രിക്ക് മുന്നിലെ മാവ് പൊട്ടിവീണു; വന്‍ ദുരന്തം ഒഴിവായി; ഓഡിയോളജി സ്പീച് തെറാപി കെട്ടിടത്തിന് കേടുപാട്

കാസര്‍കോട്: (KasargodVartha) കാസര്‍കോട് ജെനറല്‍ ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിലെ മാവ് പൊട്ടിവീണു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മാവിന്റെ വലിയ ശിഖരം അപ്രതീക്ഷിതമായി പൊട്ടിവീണത്. ഈ സമയം കാറ്റോ, മഴയോ ഉണ്ടായിരുന്നില്ല. മാവിന്റെ ഉള്‍ഭാഗം പൊള്ളയായതിനാലാണ് താഴേക്ക് പതിച്ചതെന്ന് കരുതുന്നു.

ശാഖ ആദ്യം ഒടിഞ്ഞ് തൂങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിയ നിരവധി പേര്‍ മരത്തണലില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട ഇവര്‍ പെട്ടെന്ന് ഓടി മാറുകയും മരത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഉടനെ സമീപത്തേക്ക് മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് മാവ് പൊട്ടിവീണത്.

Collapsed | കാസര്‍കോട് ജെനറല്‍ ആശുപത്രിക്ക് മുന്നിലെ മാവ് പൊട്ടിവീണു; വന്‍ ദുരന്തം ഒഴിവായി; ഓഡിയോളജി സ്പീച് തെറാപി കെട്ടിടത്തിന് കേടുപാട്

ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന് സമീപത്തുള്ള ദേശീയ വികലാംഗ പുനരധിവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോളജി സ്പീച് തെറാപി റഫറന്‍സ് സെന്റര്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുറിഞ്ഞുവീണ മാവില്‍ നിറയെ മാങ്ങകള്‍ ഉണ്ടായിരുന്നു. ആദ്യമായാണ് ഇത്രയും മാങ്ങകള്‍ പിടിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രോഗികളും മറ്റുള്ളവരും മാങ്ങകളെല്ലാം പറിച്ചെടുത്തു. പിന്നീട് മരം മുറിച്ചുനീക്കി തടസം ഒഴിവാക്കി.

Keywords: News, Kerala, Kerala-News, Video, Kasaragod-News, Top-Headlines, Kasargod News, Kasargod General Hospital, Mango Tree, Branch, Collapsed, Vehicles, Parked, Patients, Audiology Speech Therapy Reference Centre, Building, Kasargod General Hospital's Mango Tree Branch Collapsed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia