city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Science Fair | കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 2, 3ന് ചെര്‍ക്കളയില്‍; വിവിധ ഇനങ്ങളിലായി 3000 വിദ്യാര്‍ഥികള്‍ മാറ്റുരക്കും; വരവേല്‍ക്കാന്‍ നാടൊരുങ്ങി

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകളിലായി 3000 ത്തോളം കുട്ടികള്‍ എച് എസ്, എച് എസ് എസ് വിഭാഗങ്ങളിലായി മാറ്റുരക്കും.
              
Science Fair | കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 2, 3ന് ചെര്‍ക്കളയില്‍; വിവിധ ഇനങ്ങളിലായി 3000 വിദ്യാര്‍ഥികള്‍ മാറ്റുരക്കും; വരവേല്‍ക്കാന്‍ നാടൊരുങ്ങി

ആദ്യ ദിനത്തില്‍ സാമൂഹ്യ ശാസ്ത്ര മേളയില്‍ 14 ഇനങ്ങളിലായി 260 കുട്ടികളും, ഗണിത ശാസ്ത്ര മേളയില്‍ 24 ഇനങ്ങളിലായി 400 കുട്ടികളും ഐടി മേളയില്‍ അഞ്ചിനങ്ങളിലായി 220 കുട്ടികള്‍ ഉള്‍പെടെ 1000 ത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. രണ്ടാം ദിനത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ 68 ഇനങ്ങളിലായി ആയിരത്തോളം കുട്ടികളും ശാസ്ത്ര മേളയില്‍ 16 ഇനങ്ങളിലായി 400 കുട്ടികളും ഉള്‍പെടെ 1400 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
               
Science Fair | കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 2, 3ന് ചെര്‍ക്കളയില്‍; വിവിധ ഇനങ്ങളിലായി 3000 വിദ്യാര്‍ഥികള്‍ മാറ്റുരക്കും; വരവേല്‍ക്കാന്‍ നാടൊരുങ്ങി

ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകള്‍ക്കായി ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗവും, ചെര്‍ക്കള ഖുവ്വതുല്‍ ഇസ്‌ലാം മദ്രസ ഹോളും, സാമൂഹ്യ ശാസ്ത്ര മേള - ശാസ്ത്ര മേള എക്‌സിബിഷന്‍ നടത്തുന്നതിനായി ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗവും, ഐടി മേള നടത്തുന്നതിനായി മാര്‍ത്തോമ ബധിര വിദ്യാലയത്തിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നായി രണ്ട് ദിവസങ്ങളില്‍ മത്സരിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിധികര്‍ത്താക്കള്‍, ഒഫീഷ്യലുകള്‍, സംഘാടക സമിതി അംഗങ്ങള്‍, വോളന്റീയര്‍മാര്‍ എന്നിവരുള്‍പെടെയുള്ള പതിനായിരത്തോളം പേര്‍ക്ക് രുചികരമായ ഭക്ഷണ സൗകര്യം ചെര്‍ക്കള ഐമാക്‌സ് ഹോളില്‍ ഒരുക്കും. പാചക വിദഗ്ദന്‍ ചെറുവത്തൂര്‍ സ്വദേശി മാധവന്‍ നമ്പൂതിരിയാണ് ഭക്ഷണം തയ്യാറാക്കുന്നത്. ശാസ്‌ത്രോത്സവം ജനകീയമാക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് എക്‌സിബിഷന്‍ സാംസ്‌കാരിക കമിറ്റി ഒരുക്കിയിട്ടുള്ളത്.

ഒക്ടോബര്‍ 31ന് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചെര്‍ക്കള ടൗണില്‍ ശാസ്‌ത്രോത്സവ വിളംബര ഘോഷയാത്ര നടത്തും. ഇതില്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, എസ് പി സി, ജൂനിയര്‍ റെഡ്‌ക്രോസ്, കുടുംബശ്രീ എന്നിവര്‍ പങ്കെടുക്കും. ഘോഷയാത്രയ്ക്ക് കേരളീയ കലാ രൂപങ്ങളായ തെയ്യം, യക്ഷ ഗാനം, ശിങ്കാരി മേളം, ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി എന്നിവ മികവേകും. നവംബര്‍ രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 75 പേര്‍ അണിനിരക്കുന്ന മെഗാ തിരുവാതിരയും സംഘടിപ്പിക്കുന്നുണ്ട്.

കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ശാസ്ത്ര അവബോധം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാന ചലചിത്ര അകാഡമി, കാസര്‍കോട് ഗവ. കോളജ്, ശുചിത്വ മിഷന്‍, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ് വകുപ്പ്, എല്‍ബിഎസ് എന്‍ജിനിയറിങ് കോളജ്, ആരോഗ്യ വകുപ്പ്, സിപിസിആര്‍ഐ, കുടുബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ എക്‌സിബിഷന്‍ സ്റ്റാളുകള്‍ ഒരുക്കും. മൂന്നിന് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ബോധവല്‍ക്കരണം നടത്തുന്നതിനായി ചെര്‍ക്കള സ്‌കൂളിലെ 30 വിദ്യാര്‍ഥിനികള്‍ അണിനിരക്കുന്ന ഫ്‌ലാഷ് മോബ് സംഘടിപ്പിക്കും.

പൊതുജനങ്ങള്‍ക്കായി ലൈവ് ക്വിസ് മത്സരങ്ങള്‍, ഫോടോഷൂട് പോയിന്റ് എന്നിവ തയ്യാറാക്കും. മത്സരത്തില്‍ പങ്കെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്ക് വ്യക്തിഗത ട്രോഫികള്‍ നല്‍കും. പൂര്‍ണമായും ഹരിത പ്രോടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും ഇത്തവണ ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. പൂര്‍ണമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തിയുള്ള സ്റ്റേജും പന്തലും ഒരുക്കുന്നത് ബിസ്മില്ല ബോവിക്കാനമാണ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ശാസ്ത്ര മാമാങ്കം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത് അംഗം ജാസ്മിന്‍ കബീര്‍, പിടിഎ പ്രസിഡന്റ് ശുകൂര്‍ ചെര്‍ക്കളം, പ്രിന്‍സിപല്‍ വിനോദ് കുമാര്‍ ടിവി, ഫൗസിയ മുഹമ്മദാലി, കബീര്‍ ചെര്‍ക്കളം, സമീര്‍ തെക്കില്‍, മുഹമ്മദ് കുഞ്ഞി കൈസി, ജയശ്രീ എംഎ, നൗഫല്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Cherkala, School, Students, Programme, Kasaragod Revenue District School Science Fair on November 2nd and 3rd at Cherkala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia