city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്ലാ പരിശോധനയിലും കോവിഡ് നെഗറ്റീവായ കാസർകോട് സ്വദേശി വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടുതവണയും പോസിറ്റീവ്; 2 പ്രാവശ്യവും തിരിച്ചയക്കപ്പെട്ട യുവാവിന് വിമാന ടികെറ്റ് ഇനത്തിൽ മാത്രം വൻ നഷ്ടം; കണ്ണീരോടെ പങ്കുവെച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

കാസർകോട്: (www.kasargodvartha.com 22.01.2022) എല്ലാ പരിശോധനയിലും കോവിഡ് നെഗറ്റീവായ കാസർകോട് സ്വദേശി പക്ഷേ വിമാനത്താവളങ്ങളിൽ ആഴ്ചകളുടെ ഇടവേളകളിൽ രണ്ടുതവണ നടത്തിയ റാപിഡ്‌ പരിശോധനയിൽ പോസിറ്റീവായി. ഇതേ തുടർന്ന് രണ്ടുതവണയും തിരിച്ചയക്കെപ്പെട്ട യുവാവിന് വിമാന ടികെറ്റ് ഇനത്തിൽ മാത്രം വൻ നഷ്ടമാണ് സംഭവിച്ചത്. ഇക്കാര്യം വെളിപ്പെടുത്തി കണ്ണീരോടെ യുവാവ് പങ്കുവെച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. സമാന രീതിയിലുള്ള അനുഭവങ്ങൾ തങ്ങളും നേരിട്ടതായി പലരും വീഡിയോക്ക് താഴെ കമന്റുകളായി രേഖപ്പെടുത്തുന്നു.
            
എല്ലാ പരിശോധനയിലും കോവിഡ് നെഗറ്റീവായ കാസർകോട് സ്വദേശി വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടുതവണയും പോസിറ്റീവ്; 2 പ്രാവശ്യവും തിരിച്ചയക്കപ്പെട്ട യുവാവിന് വിമാന ടികെറ്റ് ഇനത്തിൽ മാത്രം വൻ നഷ്ടം; കണ്ണീരോടെ പങ്കുവെച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

അജ്‌മൽ സിനാൻ ഹാശിം ആണ് തന്റെ ദയനീയ അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. രണ്ടാഴ്ചകൾക്ക് മുമ്പ് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് ടികെറ്റെടുത്ത യുവാവിന് കൊച്ചി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യം പോസിറ്റീവെന്ന് ഫലം വന്നത്. തുടർന്ന് യുവാവിനെ തിരിച്ചയച്ചു.

വീട്ടിൽ തിരിച്ചെത്തി കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം 10 ദിവസം വീട്ടിൽ നിന്നിറങ്ങാതെ ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് എന്നായിരുന്നു പരിശോധന ഫലമെന്ന് യുവാവ് പറയുന്നു. ആർ ടി പിസിആർ, റാപിഡ്‌ ടെസ്റ്റുകളിൽ നെഗറ്റീവ് കാണിച്ചതിന്റെ അടിസ്ഥാനത്തിൽ വീണ്ടും കോഴിക്കോട് നിന്ന് ഇദ്ദേഹം ദുബൈയിലേക്ക് ടികെറ്റ് എടുത്തു.

 

എന്നാൽ വിമാനത്താവളത്തിൽ നടത്തിയ റാപിഡ്‌ പരിശോധനയിൽ പോസിറ്റീവ് എന്നാണ് ഫലം വന്നത്. ഇതോടെ ഇവിടെ നിന്നും തിരിച്ചയച്ചു. അധികൃതരോട് തന്റെ ദയനീയത കെഞ്ചി അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് യുവാവ് കണ്ണീരോടെ പറയുന്നു. 40000 രൂപയാണ് രണ്ടുതവണയായി സിനാന് നഷ്ടമായത്.

ദുബൈയിലേക്ക് യാത്ര പോവുന്ന മാതാവിനെയും മകനെയും വിമാനത്തവാളത്തിൽ റാപിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മാതാവിന് നെഗറ്റീവെന്നും മകന് പോസിറ്റീവെന്നും ഫലം വരികയും ഇതുമൂലം മകനെ തിരിച്ചയക്കുന്ന അവസ്ഥയ്ക്കും താൻ സാക്ഷിയായെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ പലർക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിലെ റാപിഡ്‌ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബൈയിലേക്കുള്ള യാത്ര മുടങ്ങിയ കാസർകോട് സ്വദേശി മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായ സംഭവം 'കാസർകോട് വാർത്ത' റിപോർട് ചെയ്തിരുന്നു.

കടം വാങ്ങിയും ആഭരണങ്ങൾ പണയം വെച്ചും മറ്റും ഒരുപാട് പ്രതീക്ഷകളോടെയാണ് പലരും ഗൾഫ് സ്വപ്‌നവുമായി വിമാനത്തവാളങ്ങളിൽ എത്തുന്നത്. ഇവർക്ക് നേരെയാണ് പ്രതീക്ഷകൾ കൊട്ടിയടക്കപ്പെടുന്നതും സാമ്പത്തിക ബാധ്യത ഉണ്ടാവുന്നതും. കോവിഡ് ഫലത്തിന്റെ പേരിൽ വിമാന കംപനികൾ നടത്തുന്ന തട്ടിപ്പ് ആണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രവാസികളിൽ ചിലർ പറയുന്നു. അതേസമയം തന്നെ നിലവാരമില്ലാത്ത മെഷീനുകള്‍ മൂലമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തുതന്നെയായാലും ഇരകളാക്കപ്പെടുന്നത് സാധാരണക്കാരാണ്. ഇതിന് അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലാണ് ഉണ്ടാവേണ്ടതെന്നാണ് പൊതുജന ആവശ്യം.


Keywords: News, Kerala, Kasaragod, Natives, Top-Headlines, Video, COVID-19, Test, Airport, Kochi, Kozhikode, Social-Media, Issue, Dubai, Cash, Report, Kasaragod native, who was Covid negative in all the tests, tested positive in both the airports.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia