city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോടിനെ വികസന ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു; കര്‍ടന്‍ റെയ്‌സര്‍ മാര്‍ച് 16ന്

കാസർകോട്: (www.kasargodvartha.com 14.03.2022) വികസന ഭൂപടത്തില്‍ കാസര്‍കോടിനെ അടയാളപ്പെടുത്താന്‍ ജില്ലാ പഞ്ചായതുമായി സഹകരിച്ച് ജില്ലാ വ്യവസായ കേന്ദ്രം ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'കെ എല്‍ -14 ഗ്ലോബല്‍ മീറ്റ്' സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നടക്കും.

  
കാസർകോടിനെ വികസന ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു; കര്‍ടന്‍ റെയ്‌സര്‍ മാര്‍ച് 16ന്



ഇതിന് മുന്നോടിയായി മാര്‍ച് 16, 17ന് കാസര്‍കോട് ജീവാസ് മാനസം ഓഡിറ്റോറിയത്തില്‍ 'കര്‍ടന്‍ റെയ്‌സര്‍' പരിപാടി നടക്കും. ആഗോള നിക്ഷേപക സംഗമത്തില്‍ ജില്ലയെ എങ്ങനെ അവതരിപ്പിക്കണം എന്നതിലുള്ള ചര്‍ചകളും സംവാദങ്ങളുമാണ് പരിപാടിയില്‍ ഉള്‍പെടുത്തുക. വിവിധ ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ മേഖലകളിലുള്ള വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, വ്യവസായിക- കാര്‍ഷിക - ടൂറിസം മേഖലകളിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പരിപാടി ഉദ്ഘാടനം ചെയ്യും. മുന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു ചര്‍ച നയിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള പൊതുജനങ്ങള്‍ക്ക് രെജിസ്റ്റര്‍ ചെയ്യാം. നമ്പർ: 9847747025, 7025835663. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ അടക്കമുള്ളവർ സംബന്ധിച്ചു.


Keywords:  Kasaragod, Kerala, News, Top-Headlines, Press Club, Press meet, Video, Development project, Inauguration, Kasaragod hosts Global Investment Summit.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia