city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം എസ് എഫ് ആരോപണത്തിൽ വിശദീകരണവുമായി കാസർകോട് ഗവ. കോളജ് പ്രിൻസിപൽ ഇൻ ചാർജ്; 'വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു

കാസർകോട്:  (www.kasargodvartha.com 17.11.2021)  വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചെന്ന എം എസ് എഫ് ആരോപണത്തിൽ വിശദീകരണവുമായി കാസർകോട് ഗവ. കോളജ് പ്രിൻസിപൽ ഇൻ ചാർജ് എം രമ. 'കോവിഡ് പ്രോടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോൾ വിദ്യാർഥി ആക്രമിക്കാൻ വന്നിരുന്നു. മറ്റു വിദ്യാർഥികൾ ഇടപെട്ട് ഈ വിദ്യാർഥിയെ പിടിച്ചുമാറ്റി. പിന്നീട് താൻ പൊലിസിൽ വിവരമറിയിച്ചു. പൊലീസെത്തുകയും മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കുകയും ചെയ്തിരുന്നു.

     

എം എസ് എഫ് ആരോപണത്തിൽ വിശദീകരണവുമായി കാസർകോട് ഗവ. കോളജ് പ്രിൻസിപൽ ഇൻ ചാർജ്; 'വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു


അതിനുശേഷം വിദ്യാർഥിയുടെ ബന്ധുക്കൾ അടക്കമുള്ളവർ ഫോൺ വിളിക്കുകയും പരാതി നൽകി വിദ്യാർഥിയുടെ ഭാവി തകർക്കരുതെന്നും ആവശ്യപ്പെട്ടു. അതിനുശേഷം ഒക്ടോബർ 18 ന്
വിദ്യാർഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു' - പ്രിൻസിപൽ പറഞ്ഞു.

സിസിടിവി കേടായതിനാൽ സംഭവത്തിന്റെ ദൃശ്യം ലഭിക്കില്ലെന്നും വിദ്യാർഥിക്കെതിരെ അധ്യാപകരിൽ നിന്നടക്കം പരാതികൾ ഉണ്ടായിരുന്നതായും എംഎസ്എഫിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിൻസിപൽ പറഞ്ഞു. 30 വർഷമായി ഇവിടെ ജോലി ചെയ്യുകയാണെന്നും വിദ്യാർഥികളെ ഒരിക്കലും വേർതിരിച്ച് കണ്ടിട്ടില്ലെന്നും മോശമായതൊന്നും പറഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Keywords: Kerala, Kasaragod, News, Press Club, Press meet, Student, Top-Headlines, Video, Kasaragod Govt. College Principal in Charge explains about MSF allegation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia