city-gold-ad-for-blogger
Aster MIMS 10/10/2023

Protest | കുടിവെള്ള പ്രശ്നത്തിൽ പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപൽ ചേംബറിൽ പൂട്ടിയിട്ടതായി ആരോപണം; കാസർകോട് ഗവ. കോളജിൽ ഉപരോധവുമായി എസ്എഫ്ഐ; പുറത്താക്കും വരെ സമരമെന്ന് നേതാക്കൾ

വിദ്യാനഗർ: (www.kasargodvartha.com) കുടിവെള്ള പ്രശ്നത്തിൽ പരാതി പറയാനെത്തിയ വിദ്യാർഥികളെ കാസർകോട് ഗവ. കോളജ് പ്രിൻസിപൽ എം രമ ചേംബറിൽ പൂട്ടിയിട്ടതായി ആരോപണം. ഇതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപലിനെ ഉപരോധിച്ചു. എം രമയെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

കാംപസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന് പരാതി പറയാനെത്തിയപ്പോൾ എം രമ 15 ഓളം വിദ്യാർഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചതായും വിദ്യാർഥികൾക്ക് തന്റെ മുന്നിൽ ഇരുന്ന് കൊണ്ട് സംസാരിക്കാൻ അവകാശമില്ലെന്ന് പ്രിൻസിപൽ പറഞ്ഞതായും എസ്എഫ്ഐ പ്രവർത്തകനായ എംകെ അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.

Protest | കുടിവെള്ള പ്രശ്നത്തിൽ പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപൽ ചേംബറിൽ പൂട്ടിയിട്ടതായി ആരോപണം; കാസർകോട് ഗവ. കോളജിൽ ഉപരോധവുമായി എസ്എഫ്ഐ; പുറത്താക്കും വരെ സമരമെന്ന് നേതാക്കൾ

അതേസമയം ആരോപണങ്ങൾ എം രമ നിഷേധിച്ചു. 'വിദ്യാർഥികൾ ഇരുന്ന് കൊണ്ട് സംസാരിക്കരുതെന്ന് താൻ പറഞ്ഞിട്ടില്ല. അനുവാദം കൂടാതെ ഫോടോയും വീഡിയോയും എടുക്കാൻ തുടങ്ങിയപ്പോഴാണ് എഴുന്നേറ്റ് കൊണ്ട് സംസാരിക്കൂവെന്ന് പറഞ്ഞത്. വാടർ പ്യൂരിഫയറിന്റെ പരാതിയുമായി വന്ന വിദ്യാർഥികൾ ചേംബറിനകത്ത് കുത്തിയിരുന്നിരുന്നു. തനിക്ക് ഭക്ഷണം കഴിക്കാൻ പോകാൻ സമയമായപ്പോൾ പുറത്ത് പോകാൻ പറഞ്ഞിട്ടും വിദ്യാർഥികൾ പോയില്ല. തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ഉള്ളതിനാൽ ഓഫീസ് അടച്ച് പോവുകയായിരുന്നു', പ്രിൻസിപൽ വിശദീകരിച്ചു.


Protest | കുടിവെള്ള പ്രശ്നത്തിൽ പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപൽ ചേംബറിൽ പൂട്ടിയിട്ടതായി ആരോപണം; കാസർകോട് ഗവ. കോളജിൽ ഉപരോധവുമായി എസ്എഫ്ഐ; പുറത്താക്കും വരെ സമരമെന്ന് നേതാക്കൾ

അതേസമയം സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമീഷനും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. നേരത്തെയും നിരവധി തവണ എം രമയും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. കോളജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണവും പ്രിൻസിപലിനെതിരെ നേരത്തെ എംഎസ്എഫ് ഉയർത്തിയിരുന്നു. അതിനിടയ്ക്കാണ് പുതിയ വിവാദം കൂടി കോളജിൽ രൂക്ഷമാവുന്നത്.

Keywords: Kasaragod, News, Kerala, Complaint, College, Students, Protest, SFI, Strike, Drinking water, Photo, Video, Top-Headlines, Kasaragod: Complaint that Principal locks college students in chamber. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL