city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tragedy | ജനത്തിരക്കേറിയ വൈകുന്നേരത്തെ അപ്രതീക്ഷിത അപകടം കാസര്‍കോട് നഗരത്തെ ഞെട്ടിച്ചു; വൈദ്യുതി തൂണുകളില്‍ ഭൂരിഭാഗവും സ്റ്റീല്‍ നിര്‍മിതമായത് വലിയ ദുരന്തം ഒഴിവാക്കി

കാസര്‍കോട്: (www.kasargodvartha.com) ജനത്തിരക്കേറിയ കാസര്‍കോട് നഗരമധ്യത്തില്‍ ഒമ്പത് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീണുണ്ടായ അപകടം നഗരത്തെ ഞെട്ടിച്ചു. വലിയ ദുരന്തം ഒഴിവാക്കിയത് സ്റ്റീല്‍ നിര്‍മിതമായ വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചത് കൊണ്ടാണെന്ന അഭിപ്രായം ഉയരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ നുള്ളിപ്പാടി വരെയുള്ള ഹൈടെന്‍ഷന്‍ ലൈന്‍ ഉള്‍പെടെയുള്ള വൈദ്യുതി തൂണുകള്‍ തകര്‍ന്നത്.
       
Tragedy | ജനത്തിരക്കേറിയ വൈകുന്നേരത്തെ അപ്രതീക്ഷിത അപകടം കാസര്‍കോട് നഗരത്തെ ഞെട്ടിച്ചു; വൈദ്യുതി തൂണുകളില്‍ ഭൂരിഭാഗവും സ്റ്റീല്‍ നിര്‍മിതമായത് വലിയ ദുരന്തം ഒഴിവാക്കി

ജോലി കഴിഞ്ഞും മറ്റും നിരവധി പേര്‍ വീടുകളിലേക്ക് മടങ്ങുന്ന സമയം കൂടി ആയതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്ക് ഉണ്ടായിരുന്നു. റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയും ദൃശ്യമായിരുന്നു. ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡുകളില്‍ സ്ഥല പരിമിതി നേരിടുന്നുണ്ട്. അതുകൊണ്ട് വാഹങ്ങള്‍ മിക്കവാറും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നില നിലക്കുന്നതിനിടെയാണ് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീണത്.

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നുള്ളിപ്പാടി മസ്ജിദിലെ മുന്‍ ഭാഗത്തെ മിനാരം തകര്‍ക്കുന്നതിനിടെ അപ്പാടെ സമീപത്തെ വൈദ്യുതി ലൈനിലേക്ക് തകര്‍ന്ന് വീണതാണ് പോസ്റ്റുകള്‍ തകരാന്‍ കാരണമായത്. എന്നാല്‍ തകര്‍ന്ന് വീണതില്‍ ഭൂരിപക്ഷം തൂണുകളും സ്റ്റീല്‍ നിര്‍മിതമായതിനാല്‍ അത് പൂര്‍ണമായും പൊട്ടിവീഴുന്ന അവസ്ഥ ഒഴിവായി. തൂണുകള്‍ അവിടേക്ക് തന്നെ വളയുകയാണ് ചെയ്തത്. ഇതുമൂലം ആള്‍ക്കാരുടെ ദേഹത്തേക്കോ വാഹനങ്ങളുടെ മുകളിലേക്കോ വീഴുന്ന സാഹചര്യമുണ്ടായില്ല.
          
Tragedy | ജനത്തിരക്കേറിയ വൈകുന്നേരത്തെ അപ്രതീക്ഷിത അപകടം കാസര്‍കോട് നഗരത്തെ ഞെട്ടിച്ചു; വൈദ്യുതി തൂണുകളില്‍ ഭൂരിഭാഗവും സ്റ്റീല്‍ നിര്‍മിതമായത് വലിയ ദുരന്തം ഒഴിവാക്കി

തകര്‍ന്ന ഒമ്പത് തൂണുകളില്‍ ഒരെണ്ണം മാത്രമാണ് ഏതാണ്ട് മുഴുവനായും വളഞ്ഞത്. വൈദ്യുതി കമ്പികള്‍ ഒരിടത്തൊഴികെ റോഡിലേക്ക് പതിച്ചതുമില്ല. ഇതേസ്ഥാനത്ത് പഴയതുപോലെയുള്ള കോണ്‍ക്രീറ്റ് വൈദ്യുതി തൂണുകള്‍ ആയിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടായേനെയെന്നാണ് പറയുന്നത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. കാസര്‍കോട് നിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. പിന്നീട് മറുഭാഗത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. അപകടം നടന്നയുടന്‍ വൈദ്യുതി വകുപ്പ് ജീവനക്കാരും പൊലീസും അവസരോചിതമായി പ്രവര്‍ത്തിച്ചതും ജനങ്ങള്‍ക്ക് ആശ്വാസമായി. വേണ്ടത്ര മുന്നൊരുക്കമോ ശ്രദ്ധയോ ഇല്ലാതെ മിനാരം തകര്‍ത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന ആക്ഷേപമുണ്ട്.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Tragedy, Electric Post, Electricity, Accident, Video, Development Project, Kasaragod city shocked by unexpected accident in evening.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia