city-gold-ad-for-blogger

കർഷകശ്രീ പാൽ വിതരണക്കാരുടെ കുടുംബ കൂട്ടായ്‌മ ഡിസംബർ 31 ന്; വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും

കാസർകോട്: (www.kasargodvartha.com 29.12.2021) കർഷകശ്രീ പാൽ കുടുംബ കൂട്ടായ്‌മ ഡിസംബർ 31 ന് വൈകീട്ട് മൂന്ന് മണിക്ക് ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരം, ആരോഗ്യം, പത്രം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും.
              
കർഷകശ്രീ പാൽ വിതരണക്കാരുടെ കുടുംബ കൂട്ടായ്‌മ ഡിസംബർ 31 ന്; വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും

ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹ്‌മദ്‌ ശരീഫ്, സിനിമ സീരിയൽ നടി വർഷ അബി എന്നിവർ

മുഖ്യാതിഥികളായിരിക്കും. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ.

വാർത്താസമ്മേളനത്തിൽ ഡയറക്ടർ ഇ അബ്ദുല്ല കുഞ്ഞി, മുസ്ത്വഫ എതിർത്തോട്, നാസർ കാട്ടുകൊച്ചി എന്നിവർ സംബന്ധിച്ചു.

 


Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Karshaka-sangam, Milk, Panchayath, Chengala, COVID-19, Karshakasree Milk family meet on December 31.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia