Karshaka Sangham | കർഷകസംഘം കാസർകോട് ജില്ലാ സമ്മേളനം ഒക്ടോബർ 2, 3ന് പാലക്കുന്നിൽ
Sep 29, 2022, 21:01 IST
കാസർകോട്: (www.kasargodvartha.com) കർഷകസംഘം ജില്ലാസമ്മേളനം ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലക്കുന്ന് പള്ളം മാഷ് ഓഡിറ്റോറിയത്തിലെ സി ബാലകൃഷ്ണൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ 10ന് സംസ്ഥാന സെക്രടറി വത്സൻ പനോളിയും പൊതുസമ്മേളനം തിങ്കളാഴ്ച വൈകീട്ട് പാലക്കുന്ന് പി രാഘവൻ നഗറിൽ കെ കെ ശൈലജ എംഎൽഎയും ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ശനിയാഴ്ച രാവിലെ 10ന് പൈവളികെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊണ്ടുവരും. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടിമരം ഉദുമ മുല്ലച്ചേരി മൊട്ടമ്മൽ എം കുഞ്ഞമ്പു നായർ സ്മൃതി മണ്ഡപത്തിൽ ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ കൈമാറും.
പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക ശനിയാഴ്ച രാവിലെ 11ന് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് കൊണ്ടുവരും. എംവി കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. കൊടിമരം പള്ളിക്കര ചെറക്കാപ്പാറയിൽ ജില്ലാ സെക്രടറി പി ജനാർദനൻ കൈമാറും. എല്ലാ ജാഥകളും ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് പാലക്കുന്നിലെത്തും. പൊതുസമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ മധു മുതിയക്കാൽ പതാക ഉയർത്തും.
സംഘടനക്ക് കഴിഞ്ഞസമ്മേളന കാലത്തിന് ശേഷം 14676 മെമ്പർഷിപ് വർധിച്ചതായി ഭാരവാഹികൾ പറഞ്ഞു. നിലവിൽ 2,27,166 പേരാണ് കർഷകസംഘത്തിൽ അംഗങ്ങളായുള്ളത്. യൂണിറ്റ് കമ്മിറ്റികളുടെ എണ്ണവും 1434ൽ നിന്ന് 1602 ആയി വർധിച്ചു. ജില്ലാസമ്മേളനത്തിൽ 250 പ്രതിനിധികൾ അടക്കം മുന്നൂറോളം പേർ പങ്കെടുക്കും. ഡെൽഹി കർഷക പ്രക്ഷോഭത്തിലടക്കം ജില്ലയിൽ നിന്ന് 30 കർഷകസംഘക്കാർ പങ്കെടുത്തു. വന്യമൃഗശല്യത്തിനെതിരായ പാർലമെന്റ് മാർചിൽ 10 പേരും പാലിന് ചുമത്തിയ ജിഎസ്ടിക്കെതിരെ നടത്തിയ മാർച്ചിൽ അഞ്ചുപേരും ജില്ലയിൽ നിന്നും പങ്കെടുത്തതായി നേതാക്കൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് കെ കുഞ്ഞിരാമൻ, സെക്രടറി പി ജനാർദനൻ, സംഘാടക സമിതി ചെയർമാൻ മധു മുതിയക്കാൽ, കൺവീനർ കെ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Farmer, Palakunnu, Press meet, Video, MLA, Inauguration, Karshaka Sangham District Conference on 2nd and 3rd October at Palakunnu.