city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്യാൻസർ ചികിത്സാ രംഗത്ത് അതിനൂതന ചികിത്സാ സംവിധാനങ്ങളുമായി കാർകിനോസ് ഹെൽത് സെൻറർ കാസർകോട്ട് പ്രവർത്തനം ആരംഭിക്കുന്നു; ജില്ലയിൽ വരുന്ന എല്ലാ ആരോഗ്യ സംവിധാനങ്ങളേയും സ്വാഗതം ചെയ്യുമെന്ന് എകെഎം അശ്‌റഫ് എംഎൽഎ

കാസർകോട്: (www.kasargodvartha.com 04.01.2022) ക്യാൻസർ ചികിത്സാ രംഗത്ത് അതിനൂതന ചികിത്സാ സംവിധാനങ്ങളുമായി കാർകിനോസ് ഹെൽത് സെൻറർ കാസർകോട്ട് പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു വ്യക്തിക്കും ഇനി പണക്കുറവിന്റെ പേരിലോ സൗകര്യക്കുറവിന്റെ പേരിലോ ചികിത്സ നഷ്ടപ്പെടരുത് എന്ന ലക്ഷ്യവുമായി കുമ്പളയിലെ ഡോക്ടേർസ് ആശുപത്രിയും കാർകിനോസും കൈകോർക്കുന്ന ആദ്യ സംരംഭമാണിത്.
  
ക്യാൻസർ ചികിത്സാ രംഗത്ത് അതിനൂതന ചികിത്സാ സംവിധാനങ്ങളുമായി കാർകിനോസ് ഹെൽത് സെൻറർ കാസർകോട്ട്  പ്രവർത്തനം ആരംഭിക്കുന്നു; ജില്ലയിൽ വരുന്ന എല്ലാ ആരോഗ്യ സംവിധാനങ്ങളേയും സ്വാഗതം ചെയ്യുമെന്ന് എകെഎം അശ്‌റഫ് എംഎൽഎ

ക്യാൻസർ എന്ന മഹാരോഗം പ്രാരംഭത്തിൽ തന്നെ കണ്ടെത്തി അതിനൂതന ചികിത്സ ജനങ്ങളിൽ എത്തിക്കുക എന്നതാണ് കാർകിനോസിന്റെ പ്രധാന ലക്ഷ്യം. ടാറ്റാ, റിലയൻസ് എന്നീ പ്രമുഖ കമ്പനികളാണ് കാർകിനോസിന് നേതൃത്വം വഹിക്കുന്നത്. 'ക്യാൻസർ വിമുക്ത കാസർകോട്' മുദ്രവാക്യവുമായാണ് കാർകിനോസ് പ്രവർത്തിക്കുക. ഇതിലൂടെ ക്യാൻസർ ചികിത്സയ്ക്ക് മാത്രമായി ഒരു ആശുപത്രിയാണ് കാസർകോട്ട് ആരംഭിക്കുന്നത്. സ്ത്രീകളിൽ കാണപ്പെടുന്ന സെർവികൽ ക്യാൻസർ എച് പി വി ടെസ്റ്റിലൂടെ കണ്ടെത്താനും ചികിത്സ നൽകാനും സംവിധാനമുണ്ടാവും.

ആരോഗ്യ രംഗത്ത് പിന്നോക്കം നിൽക്കുന്ന പ്രദേശം എന്ന പരിഗണനയും വെച്ച് ആർ സി സിയിലെന്നത് പോലെ എല്ലാവിധ സംവിധാനങ്ങളുമുള്ള റേഡിയോ തെറാപി സെന്റർ ആയിരിക്കും കാസർകോട്ട് ആരംഭിക്കുകയെന്ന് മുൻ ടാറ്റ ട്രസ്റ്റ് മാനജിംഗ് ട്രസ്റ്റിയും കാർകിനോസ് സി ഇ ഒ യുമായ വെങ്കട്ടരമണൻ അറിയിച്ചു. ഏകദേശം 50 കോടി രൂപയുടെ പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി കണ്ടുവരുന്ന സ്തനാര്‍ബുദം, വായിലെ ക്യാൻസർ, വൻകുടലിലെ ക്യാൻസർ, ഗർഭാശയ ക്യാൻസർ എന്നിവ കണ്ടെത്താനായി ജനുവരി 15 മുതൽ കാസർകോടിന്റെ വിവിധ ഭാഗങ്ങളിലായി 50000 ത്തോളം സൗജന്യ ക്യാൻസർ നിർണയ ക്യാംപുകളും സംഘടിപ്പിക്കുമെന്ന് കൊച്ചിൻ ക്യാൻസർ സെന്റർ മുൻ ഡയറക്ടറും കാർകിനോസ് കേരള സി ഇ ഒ യുമായ ഡോ. മോണി കുര്യാക്കോസ് അറിയിച്ചു.

കഴിഞ്ഞ ഒന്നര വർഷ കാലമായി കുറഞ്ഞ ചിലവിൽ മികച്ച ചികിത്സാ സൗകര്യം കാസർകോടിന് നൽകിയ ഡോക്ടേർസ് ആശുപത്രി കാർകിനോസുമായി കൈകോർത്ത് കൂടുതൽ മെച്ചപ്പെട്ട ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഡോക്ടേഴ്സ് ആശുപത്രി മാനജിങ് പാർട്നർ ഡോ. മുഹമ്മദ് സാഹിർ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ ആർ സി സി മുൻ അഡീഷനൽ ഡയറക്ടറും കാർകിനോസ് ഡയറക്ടറുമായ ഡോ. കെ രാംദാസ്, ഡോക്ടേർസ് ആശുപത്രി ജനറൽ മാനജർ മിഥുൻ എ, കാർകിനോസ് ബിസിനസ് ഹെഡ് രാകേഷ് മേനോൻ എന്നിവരും പങ്കെടുത്തു.

കാസർകോട്ട് വരുന്ന എല്ലാ ആരോഗ്യ സംവിധാനങ്ങളേയും സ്വാഗതം ചെയ്യുമെന്നും പിന്തുണയുണ്ടാകുമെന്നും വാർത്താസമ്മേളനത്തിന് എത്തിയ കാർകിനോസ് സി ഇ ഒ വെങ്കട്ടരമണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ എം അശ്‌റഫ് എംഎൽഎ കാസർകോട് വാർത്തയോട് പറഞ്ഞു. കാസർകോട്ട് ക്യാൻസർ രോഗികൾ വർധിച്ചുവരുന്നത് ആകുലതപ്പെടുത്തുന്നുവെന്നും ഒരുപാട് പേരാണ് ചികിത്സയ്ക്കായി ഇവിടെ നിന്ന് തിരുവനന്തപുരം ആർസിസിയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പരിഹാരമായി കാസർകോട്ട് കൂടുതൽ സംവിധാനങ്ങൾ ഉണ്ടാവേണ്ടത് ആവശ്യമാണെന്നും എംഎൽഎ വ്യക്തമാക്കി.

ക്യാൻസർ ചികിത്സാ രംഗത്ത് അതിനൂതന ചികിത്സാ സംവിധാനങ്ങളുമായി കാർകിനോസ് ഹെൽത് സെൻറർ കാസർകോട്ട്  പ്രവർത്തനം ആരംഭിക്കുന്നു; ജില്ലയിൽ വരുന്ന എല്ലാ ആരോഗ്യ സംവിധാനങ്ങളേയും സ്വാഗതം ചെയ്യുമെന്ന് എകെഎം അശ്‌റഫ് എംഎൽഎ

ക്യാൻസർ ചികിത്സാ രംഗത്ത് അതിനൂതന ചികിത്സാ സംവിധാനങ്ങളുമായി കാർകിനോസ് ഹെൽത് സെൻറർ കാസർകോട്ട്  പ്രവർത്തനം ആരംഭിക്കുന്നു; ജില്ലയിൽ വരുന്ന എല്ലാ ആരോഗ്യ സംവിധാനങ്ങളേയും സ്വാഗതം ചെയ്യുമെന്ന് എകെഎം അശ്‌റഫ് എംഎൽഎ

Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Cancer, Treatment, MLA, Tata, Reliance, Cochin, Doctor, Hospital, Karkinos health centre starts in Kasaragod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia