city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂർ സർവകലാശാല കലോത്സവത്തിന് ബുധനാഴ്ച കാസർകോട് ഗവ. കോളജിൽ തിരി തെളിയും; ഇനി ആഘോഷത്തിന്റെ 5 ദിനരാത്രങ്ങൾ; 102 കോളജുകളിൽ നിന്നായി 4280 മത്സരാർഥികൾ

കാസർകോട്: (www.kasargodvartha.com 22.03.2022) കണ്ണൂർ സർവകലാശാല കലോത്സവത്തിന് ബുധനാഴ്ച കാസർകോട് ഗവ. കോളജിൽ തിരി തെളിയുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച് 27ന് വരെ കോവിഡ് മഹാരിക്ക് ശേഷം കേരളത്തിലാദ്യമായി സർവകലാശാല യൂനിയന്റെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവമാണിത്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിക്കൊണ്ട് കൗമാര കലയുടെ ഉത്സവത്തെ വരവേൽക്കാൻ വിദ്യാർഥികളും പൊതുസമൂഹവും നാടും തയ്യാറായി കഴിഞ്ഞു.
                   
കണ്ണൂർ സർവകലാശാല കലോത്സവത്തിന് ബുധനാഴ്ച കാസർകോട് ഗവ. കോളജിൽ തിരി തെളിയും; ഇനി ആഘോഷത്തിന്റെ 5 ദിനരാത്രങ്ങൾ; 102 കോളജുകളിൽ നിന്നായി 4280 മത്സരാർഥികൾ

ആദ്യമായി പൂർണമായും ഓൺലൈനായാണ് കലോത്സവത്തിന്റെ രെജിസ്ട്രേഷൻ പ്രക്രിയ നടത്തിയത്. 102 കോളജുകളിൽ നിന്നായി 4280 മത്സരാർഥികൾ വിവിധ മത്സരയിനങ്ങളിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കലോത്സവ ദിവസങ്ങളിൽ രാവിലെ 7.30 ന് രജിസ്ട്രേഷൻ ആരംഭിക്കും ഒരു ദിവസത്തെ മത്സരങ്ങൾ ഒരുമിച്ച് തന്നെ രെജിസ്റ്റർ ചെയ്യുവാൻ രാവിലെ തന്നെ സൗകര്യമുണ്ടാകും. നൂതന രീതിയിലാണ് ക്രമീകരണം, കന്നഡ സംസാരിക്കുന്നവർക്കായി പ്രത്യേകം കൗണ്ടർ സജ്ജീകരിക്കും. ഓരോ കോളജുകൾക്കും പ്രത്യേകമായിട്ടുള്ള കൗണ്ടർ സൗകര്യമുണ്ട്. മത്സരാർഥികൾ രെജിസ്ട്രേഷൻ ഒരു മണിക്കൂർ മുമ്പ് പൂർത്തീകരിക്കണം.

മത്സരത്തിന് അരമണിക്കൂർ മുമ്പ് സ്റ്റേജ് റിപോർട് ചെയ്യണം. സമയബന്ധിതമായി പരാതികൾ ഇല്ലാത്ത വണ്ണം മത്സരങ്ങൾ നടത്തി തീർക്കാൻ തയ്യാറെടുപ്പുകൾ പ്രോഗ്രാം കമിറ്റി നടത്തിക്കഴിഞ്ഞു. കണ്ണൂർ സർവകലാശാല കലോത്സവത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും സംഘാടക സമിതിയുടെ നേതൃത്വത്തിൽ സൗജന്യമായി ഉച്ചഭക്ഷണം നൽകും. കോളജിന്റെ വലതുവശത്ത് ഒന്നാം വേദിക്ക് സമീപം ഫുഡ് കോർടിനോട് ചേർന്നു പ്രത്യേകം ഇരിപ്പിടവും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

 

ദാഹശമനത്തിനും ആരോഗ്യസംരക്ഷണത്തിനും ആയി പ്രത്യേക കൗണ്ടറുകളിൽ വെള്ളം ലഭ്യമാക്കും ചായയോടൊപ്പം വായനയും - സമകാലിക ചർചകളും സംവാദങ്ങളും സാധ്യമാക്കി കൊണ്ട് ലൈബ്രറി കഫേ എന്ന പേരിൽ പ്രത്യേക സംവിധാനമൊരുക്കും. കാസർകോടിന്റെ രുചിയും തനത് വിഭവങ്ങൾക്കും ജ്യൂസ് സ്ക്വാഷ് ഐറ്റങ്ങളും ആയി പ്രത്യേകം പെയിഡ് കൗണ്ടറുകൾ കോളജിൽ ഉണ്ടാകും. കുടുംബശ്രീയുടെ നാടൻ വിഭവങ്ങളും പായസ മേളയും ഉണ്ടാകും. മത്സരഫലങ്ങൾ ആപ് വഴി വിദ്യാർത്ഥികളിൽ എത്തും. നോടിഫികേഷൻ വഴിയും മത്സരഫലങ്ങൾ അറിയാം.

ചരിത്രത്തിലാദ്യമായി ഗ്രൂപുകളിൽ അടക്കംഗ്രൂപ് ഇനങ്ങളിലടക്കം ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും ഇത്തവണ ട്രോഫി നൽകുന്നു. മത്സരഫലം പ്രഖ്യാപിച്ച ഉടൻ ട്രോഫിയും സർടിഫികറ്റും വിക്ടറി സ്റ്റാൻഡിൽ കെ പി എ സി ലളിതാ നഗറിൽ വച്ച് വിതരണം ചെയ്യും. മുഴുവൻ കോളജുകളിലെയും മത്സരാർത്ഥികൾക്ക് താമസിക്കുവാനുള്ള സൗകര്യവും 24 മണിക്കൂർ ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. എമർജൻസി മെഡികൽ മാനജ്മെന്റ് ടീമും തയ്യാറായുണ്ട്. ഡോക്ടർമാരും പാരാമെഡികൽ സ്റ്റാഫും ആയുർവേദ, അലോപതി, ഹോമിയോപ്പതി വിഭാഗങ്ങളുടെ മരുന്നുകളും ഉണ്ടായിരിക്കും. എല്ലാവർക്കും സൗജന്യമായി മാസ്ക് നൽകും.

ഗ്രീൻ പ്രോടോകോൾ മത്സര ഇനങ്ങളിലും കോളജ് പരിസരങ്ങളിലും കൃത്യമായി ഉറപ്പുവരുത്തും. അതിനായി അവബോധ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ലഹരിക്കെതിരായി കലോത്സവത്തിലുടനീളം ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. പാർകിംഗിനായി പാതയുടെ ഇരുവശത്തുമായി സജ്ജീകരണം ഏർപെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ ക്യാമ്പസിന്റെ അകത്ത് പ്രവേശിപ്പിക്കില്ല. ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കാൻ 'കാസി രകൂട് റേഡിയോ റൂം സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർച് 25ന് നാല് മണിക്ക് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് മാധ്യമ പ്രവർത്തകൻ പ്രമോദ് രാമനും നിർവഹിക്കും.

വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എൻ എ നെല്ലിക്കുന്ന് എം എൽ എ, സർവകലാശാല യൂനിയൻ ചെയർമാൻ എം കെ ഹസൻ, ജനറൽ സെക്രടറി കെ വി ശിൽപ, സചിൻ വി, ഷൈജിന ബി കെ, സംഘാടക സമിതി കൺവീനർ ആൽബിൻ മാത്യു, അഭിരാം, ബിപിൻ രാജ് പായം എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, N.A. Nellikunnu, MLA, Govt. College, College, Kannur University, Art-Fest, Students, Programme, University-Kalolsavam, Conference, Kannur University Arts Festival, Kannur University Arts Festival from Wednesday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia