city-gold-ad-for-blogger

കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു; നാട്ടുകാരുടെ ദീർഘകാല സ്വപ്‌നങ്ങളിലൊന്ന് യാഥാർഥ്യമായി

കളനാട്: (www.kasargodvartha.com 27.01.2022) നാട്ടുകാരുടെ ദീർഘകാല സ്വപ്‌നങ്ങളിലൊന്ന് യാഥാർഥ്യമായി. പ്രവൃത്തി പൂര്‍ത്തിയാക്കിയ കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരദേശ വികസന പദ്ധതിയില്‍ ഉള്‍പെടുത്തിയായിരുന്നു റോഡിന്റെ വികസനം സാധ്യമാക്കിയത്. റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
  
കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു; നാട്ടുകാരുടെ ദീർഘകാല സ്വപ്‌നങ്ങളിലൊന്ന് യാഥാർഥ്യമായി



അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബകര്‍, ഹാര്‍ബര്‍ അസി. എക്‌സി. എൻജിനീയർ ബാബുമോന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സി എ ശൈമ, ബ്ലോക് പഞ്ചായത്ത് അംഗം കലാഭവന്‍ രാജു, വാര്‍ഡ് അംഗം മൈമൂന അബ്ദുർ റഹ്‌മാൻ, വീണാറാണി, ശങ്കര, മൊയ്തീന്‍ കുഞ്ഞി കളനാട്, ചന്ദ്രന്‍ കൊക്കാല്‍, അഹ്‌മദ്‌ ഉപ്പ്, തമ്പാന്‍ അച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Kerala, Kasaragod, Kalanad, News, Minister, Road, Video, Development project, MLA, Kalanad Kompanpara Haddad Nagar Road inaugurated by Minister Ahmad Devarkovil

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia