city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Joint Council March | ജോയിൻ്റ് കൗൺസിൽ വനിതാ മുന്നേറ്റ ജാഥ ജൂലൈ 4ന് കാസർകോട്ട് നിന്ന് ആരംഭിക്കും; ആനി രാജ ഉദ്ഘാടനം ചെയ്യും

കാസർകോട്: (www.kasargodvartha.com) ജോയിൻ്റ് കൗൺസിൽ ഉണർവ് വനിതാ മുന്നേറ്റ ജാഥ ജൂലൈ നാലിന് കാസർകോട്ട് നിന്ന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ കാലം ഒന്നിച്ചുള്ള ചുവടുകൾ എന്ന ലക്ഷ്യം മുൻനിർത്തി ഒരു മാസക്കാലം നീളുന്ന വനിതാ മുന്നേറ്റ ജാഥ കേരളത്തിലെ 14 ജില്ലകളിലൂടെ കടന്നുപോകും.
   
Joint Council March | ജോയിൻ്റ് കൗൺസിൽ വനിതാ മുന്നേറ്റ ജാഥ ജൂലൈ 4ന് കാസർകോട്ട് നിന്ന് ആരംഭിക്കും; ആനി രാജ ഉദ്ഘാടനം ചെയ്യും

ജൂലൈ നാലിന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സിപിഐ ദേശീയ എക്സിക്യൂടീവംഗവും എൻഎഫ്‌ഐഐഡബ്ള്യു ജനറൽ സെക്രടറിയുമായ ആനി രാജ ഉദ്ഘാടനം ചെയ്യും. ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപെഴ്സണും വനിതാ കമിറ്റി സംസ്ഥാന സെക്രടറിയുമായ എം എസ് സുഗൈതകുമാരി ക്യാപ്റ്റനും സംസ്ഥാന സെക്രടറിയേറ്റംഗം വി വി ഹാപി വൈസ് ക്യാപ്റ്റനും ജോയിന്റ് കൗൺസിൽ വനിതാ കമിറ്റി സംസ്ഥാന പ്രസിഡൻ്റ് ബിന്ദു രാജൻ ജാഥ മാനജരുമായിരിക്കും.

ഉദ്ഘാടന പരിപാടിയിൽ സിപിഐ ജില്ലാ സെക്രടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിക്കും. ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ ശാനവാസ് ഖാൻ, ജനറൽ സെക്രടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, അഡ്വ.ആശ ഉണ്ണിത്താൻ, അഡ്വ. ഖദീജത് റുക്സാന, കെ പി ഗോപകുമാർ, നരേഷ് കുമാർ കുന്നിയൂർ തുടങ്ങിയവർ സംബന്ധിക്കും. ജാഥ 25 ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ യമുന രാഘവൻ, വനിതാ കമിറ്റി ജില്ലാ പ്രസിഡന്റ് രാഖി രാജ്, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, ജില്ലാ പ്രസിഡന്റ് ബിജുരാജ് സി കെ, സെക്രടറി പ്രസാദ് കരുവളം എന്നിവർ പങ്കെടുത്തു.



Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Busstand, Committee, Joint Council Women's Movement march will start from Kasargod on July 4.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia