കാസര്‍കോട് ഗവ. ഐ ടി ഐയില്‍ ജോബ് ഫെയര്‍ 2020 ജനുവരി ഏഴിന്
Jan 3, 2020, 15:57 IST
കാസര്‍കോട്: (www.kasargodvartha.com 03.01.2020) ജില്ലയിലെ 16 ഓളം വിവിധ ഗവ/പ്രൈവറ്റ് ഐ ടി ഐകളില്‍ നിന്നും വിജയിച്ച ഐ ടി ഐ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജോബ് ഫെയര്‍ 2020 കാസര്‍കോട് ഗവ. ഐ ടി ഐയില്‍ വെച്ച് ജനുവരി ഏഴിന് ചൊവ്വാഴ്ച നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. 100 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ 300 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 800 ഓളം ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും.
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളും www.spectrumjobs.org എന്ന വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. തികച്ചും സര്‍ക്കാര്‍ ധന സഹായത്തോടെ സംഘടിപ്പിക്കുന്ന ഈ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കാതെ സൗജന്യമായാണ് നടത്തുന്നത്. വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വരുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും ട്രേഡില്‍ ഐ ടി ഐ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446681130,9048790503 നമ്പറുകളുമായി ബന്ധപ്പെടാം.
വാര്‍ത്താ സമ്മേളനത്തില്‍ കാസര്‍കോട് ഐ ടി ഐ പ്രിന്‍സിപ്പാള്‍ സി രവികുമാര്‍, സനല്‍കുമാര്‍ പോളപ്പാടി രവിശങ്കര്‍ വി കെ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Press meet, Job fair in Kasaragod ITI on Jan 07th
< !- START disable copy paste -->