city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

She Fest | വനിതാ സംരംഭകര്‍ അണിനിരക്കുന്നു; ജെസിഐ കാസര്‍കോട് എംപയറിന്റെ 'ഷീ ഫെസ്റ്റ്' മാര്‍ച് 11, 12ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍

കാസര്‍കോട്: (www.kasargodvartha.com) സോഷ്യല്‍ മീഡിയയിലൂടെയും വീട്ടില്‍ നിന്നും സംരംഭങ്ങള്‍ നടത്തിവരുന്ന വനിതകളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജെസിഐ കാസര്‍കോട് എംപയറിന്റെ ആഭിമുഖ്യത്തില്‍ ഐറ ഇവന്റ്‌സ്, ഗനീ മി ഡിസൈന്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഷീ ഫെസ്റ്റ് 2023' മാര്‍ച് 11, 12 തിയതികളില്‍ കാസര്‍കോട് പുലിക്കുന്ന സന്ധ്യാരാഗം ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
          
She Fest | വനിതാ സംരംഭകര്‍ അണിനിരക്കുന്നു; ജെസിഐ കാസര്‍കോട് എംപയറിന്റെ 'ഷീ ഫെസ്റ്റ്' മാര്‍ച് 11, 12ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍

വനിതാ സംരംഭകരെ മാത്രം അണിനിരത്തി വനിതകളുടെ കൂട്ടായ്മയില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന ആദ്യത്തെ എക്‌സ്‌പോയാണിത്. ജെസിഐ മേഖലാ പ്രസിഡണ്ട് നിജില്‍ നാരായണന്‍ ഷീ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വസ്ത്രങ്ങള്‍, ഹോംമെയ്ഡ്, ഭക്ഷ്യവിഭവങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ഗാര്‍ഡനിംഗ് തുടങ്ങി വിവിധ മേഖലകളിലെ 40 വനിതാ സംരംഭകരുടെ സ്റ്റോളുകൾ എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടാകും. 'ബെയ്ക് എ കേക് കോംപറ്റീഷന്‍, മെഹന്ദി മത്സരം, കലാപരിപാടികള്‍, ഗെയിംസ് തുടങ്ങിയവയും നടക്കും.
          
She Fest | വനിതാ സംരംഭകര്‍ അണിനിരക്കുന്നു; ജെസിഐ കാസര്‍കോട് എംപയറിന്റെ 'ഷീ ഫെസ്റ്റ്' മാര്‍ച് 11, 12ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍

വ്യവസായ, സാമൂഹ്യ സേവന രംഗങ്ങളില്‍ ശ്രദ്ധേയരായ വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഡോ. ജയലക്ഷ്മി സൂരജിന് (ഡീം ഫ്ലവര്‍) ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും ഷിറോ ഡിസൈനിംഗ് ഉടമ ആഇശ സനയ്ക്ക് മികച്ച വനിതാ സംരംഭക അവാര്‍ഡും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജെസിഐ കാസര്‍കോട് എംപയര്‍ പ്രസിഡണ്ട് ഫാത്വിമത് റോസാന, സെക്രടറി റംസീന ആര്‍, മേഖലാ ഓഫീസര്‍ ശിഫാനി മുജീബ്, പാര്‍ലമെന്റേറിയന്‍ സിയാന, ഡയറക്ടര്‍മാരായ ശറഫുന്നിസ ശാഫി, ഇര്‍ശാന അര്‍ശാന അദബിയ, ഷീ ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സമീന അല്‍ത്വാഫ്, റിസ് വാന, ശബാന ശാഫി എന്നിവര്‍ സംബന്ധിച്ചു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, JCI, Press Meet, Women's-Day, Programme, Festival, JCI Kasaragod, JCI Kasaragod Empire's 'She Fest' on March 11 & 12 at Sandhyaragam Auditorium.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia