ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
Dec 14, 2017, 20:20 IST
ചീമേനി: (www.kasargodvartha.com 14.12.2017) പൊതാവൂര്‍ പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ബുധനാഴ്ച രാത്രി തന്നെ രക്ഷപ്പെട്ട ഘാതകര്‍ക്കായി പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ഘാതകസംഘത്തില്‍ പെട്ടയാളാണെന്ന് സംശയിക്കുന്ന ഒരാളെ നീലേശ്വരം പോലീസ് പിടികൂടിയത്.
ഇയാളെ അജ്ഞാത കേന്ദ്രത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ചീമേനി സ്റ്റേഷനിലും ചോദ്യം ചെയ്തുവരുന്നുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, വെള്ളരിക്കുണ്ട് സിഐ എം സുനില്‍കുമാര്‍, നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി മുതല്‍ തന്നെ ചീമേനി, ചന്തേര, വെള്ളരിക്കുണ്ട്, നീലേശ്വരം, ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ മേഖലകളില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും പോലീസുകാരും തെരച്ചിലില്‍ പങ്കാളികളായിരുന്നു.
അന്യസംസ്ഥാനക്കാരാണ് ഘാതകരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലയാളികള്‍ ഹിന്ദിയും ഹിന്ദി കലര്‍ന്ന മലയാളവുമാണ് സംസാരിച്ചിരുന്നതെന്ന് ഗുരുതരമായി പരിക്കേറ്റ ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്.
WATCH VIDEO
Related News:
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Murder-case, Police, Investigation, custody,Janaki murder; One in Police custody
< !- START disable copy paste -->