city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | നാനോടെക്നോളജിയുടെ സാധ്യതകള്‍ തേടി കേരള കേന്ദ്ര സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ജനുവരി 2 മുതല്‍; വിഖ്യാതരായ 24 ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും

കാസര്‍കോട്: (www.kasargodvartha.com) കേരള കേന്ദ്ര സര്‍വകലാശാലയില്‍ ജനവരി രണ്ട് മുതല്‍ നാല് വരെ ഫംഗ്ഷണല്‍ മെറ്റീരിയല്‍സ് ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി എന്ന വിഷത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിസിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല കാംപസിലെ നാല് വേദികളിലായാണ് നാനോടെക്നോളജിയുടെ സാധ്യതകള്‍ സംബന്ധിച്ച കോണ്‍ഫറന്‍സ് നടക്കുന്നത്.
               
Conference | നാനോടെക്നോളജിയുടെ സാധ്യതകള്‍ തേടി കേരള കേന്ദ്ര സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ജനുവരി 2 മുതല്‍; വിഖ്യാതരായ 24 ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വിഖ്യാതരായ 24 ശാസ്ത്രജ്ഞന്മാര്‍ പ്രബന്ധം അവതരിപ്പിക്കും. ഇവരില്‍ 14 പേര്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവരാണ്. റഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജപാന്‍, പോര്‍ചുഗല്‍, ചെക് റിപബ്ലിക്, യുകെ, യുഎസ്എ, കാനഡ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖരും സംബന്ധിക്കും. ജനുവരി രണ്ടിന് രാവിലെ 10ന് വൈസ് ചാന്‍സലര്‍ പ്രൊഫ. എച് വെങ്കടേശ്വര്‍ലു കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും.

കാര്‍ബന്‍ നാനോ ട്യൂബ് സംബന്ധമായ ഗവേഷണത്തില്‍ രണ്ട് ഗിനസ് റെകോര്‍ഡുകള്‍ നേടിയിട്ടുള്ള അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞനും യുഎസ്എയിലെ റൈസ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ അജയന്‍ പുളിക്കല്‍ സംസാരിക്കും. നേചര്‍ സയന്‍സ് ഉള്‍പെടെ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ രണ്ടായിരത്തോളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തെ വൈസ് ചാന്‍സലര്‍ ആദരിക്കും. മൂന്ന് ദിവസങ്ങളിലായി വിവിധ സ്ഥാപനങ്ങളിലെ ഇരുനൂറോളം ഗവേഷണ വിദ്യാര്‍ഥികള്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കും. മെറ്റീരിയല്‍സ് സയന്‍സ് മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച് സമാന്തര സെഷനും നടക്കും.
            
Conference | നാനോടെക്നോളജിയുടെ സാധ്യതകള്‍ തേടി കേരള കേന്ദ്ര സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ജനുവരി 2 മുതല്‍; വിഖ്യാതരായ 24 ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും

ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന ബഹുമുഖ ശാസ്ത്ര മേഖലയിലെ ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. നാനോ ടെക്നോളജി വിഷയത്തില്‍ വടക്കേ മലബാറിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സിനാണ് കേരള കേന്ദ്ര സര്‍വകലാശാല വേദിയാകുന്നത്. അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സ്ഥാപനങ്ങളുമായുള്ള സര്‍വകലാശാലയുടെ ഭാവി ഗവേഷണ പദ്ധതി സംബന്ധിച്ച ചര്‍ചക്കുള്ള വേദിയായും കോണ്‍ഫറന്‍സ് മാറും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജെനറല്‍ കണ്‍വീനര്‍ പ്രൊഫ.സ്വപ്ന എസ് നായര്‍, കോ കണ്‍വീനര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, കമിറ്റി മെമ്പര്‍ പ്രൊഫ. എ ശക്തിവേല്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ സുജിത് എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Conference, Video, Press Meet, University, Central University, International conference at Kerala Central University, International conference at Kerala Central University from January 2.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia