സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന അവസാന ഘട്ടത്തില്‍; ഇത്തവണ ജി പി എസ് സംവിധാനവും ഒരുക്കും
May 30, 2019, 21:17 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2019) ജില്ലയില്‍ സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന അവസാന ഘട്ടത്തില്‍. ഇത്തവണ ജി പി എസ് സംവിധാനവും കര്‍ശനമാക്കിയിട്ടുണ്ട്. കാസര്‍കോട് ആര്‍ ടി ഒയുടെ നിര്‍ദേശ പ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശങ്കരന്‍പിള്ള, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ റജി കുര്യാക്കോസ്, സി എ ബേബി, കെ ഷിജു, സജി ജോസഫ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
വാഹനങ്ങളുടെ ഹാന്‍ഡ് ബ്രേക്ക്, ടയര്‍, ബ്രേക്ക്, റൂഫിലെ ചോര്‍ച്ച എന്നിവയും ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഫയര്‍ എക്സ്റ്റിഗ്യൂഷര്‍, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം (ജി പി എസ്) ഒരുക്കിയ ബസുകള്‍ക്കാണ് സുരക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ബസുകൡ ഇരിപ്പിട സൗകര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ കുട്ടികളെ കയറ്റാന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, school, Bus,
< !- START disable copy paste -->
Keywords: Kasaragod, Kerala, news, school, Bus,
< !- START disable copy paste -->