city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെങ്കള അതൃക്കുഴി ഗവ. എൽ പി സ്കൂളിൽ പൂർത്തീകരിച്ച വിവിധ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം വ്യാഴാഴ്ച; 45 ലക്ഷം രൂപ ചിലവിൽ നിർമിച്ച കെട്ടിടവും നാടിന് സമർപിക്കും

കാസർകോട്: (www.kasargodvartha.com 09.03.2022) ചെങ്കള അതൃക്കുഴി ഗവ. എൽ പി സ്കൂളിൽ പൂർത്തീകരിച്ച വിവിധ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ കെട്ടിടം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. 2019-20 വർഷത്തെ എംഎൽഎയുടെ ആസ്ഥി വികസന ഫൻഡിൽ നിന്നും 45 ലക്ഷം രൂപ ചിലവിൽ നിർമിച്ചതാണ് കെട്ടിടം.
               
ചെങ്കള അതൃക്കുഴി ഗവ. എൽ പി സ്കൂളിൽ പൂർത്തീകരിച്ച വിവിധ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം വ്യാഴാഴ്ച; 45 ലക്ഷം രൂപ ചിലവിൽ നിർമിച്ച കെട്ടിടവും നാടിന് സമർപിക്കും

ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഖാദർ ബദ് രിയ അധ്യക്ഷത വഹിക്കും. പി കെ ഉമേശ് കുമാർ നരിക്കടപ്പ് നിർമിച്ച് നൽകിയ ഗാന്ധി പ്രതിമ രാജ് മോഹൻ ഉണ്ണിത്താൻ എംപി അനാച്ഛാദനം ചെയ്യും. കാസർകോട് ബ്ലോക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതി ഫൻഡിൽ നിർമിച്ച പാചകപ്പുര പ്രസിഡൻ്റ് സി എ സൈമ ഉദ്ഘാടനം ചെയ്യും. അംഗം സി വി ജെയിംസ് അധ്യക്ഷത വഹിക്കും. നവീകരിച്ച ഓഫീസ് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും.

 

ഏറെ പിന്നോക്ക മേഖലയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ എറ്റവും മികച്ച ഗവ. എൽ പി സ്കൂളായ അതൃക്കുഴി, സംസ്ഥാന തലത്തിൽ രണ്ടു തവണ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ഒന്നാം സ്ഥാനവും ജില്ലാതലത്തിലും ബ്ലോക് തലത്തിലും നിരവധി തവണ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയതായും അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പിടിഎ പ്രസിഡൻ്റ് അബൂബകർ ഗിരി, എസ്എംസി ചെയർമാൻ എ പരമേശ്വരൻ, വാർഡ് മെമ്പർ കെ വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Inauguration, Chengala, School, Government, MLA, President, Panchayath, State, Chengala Athrukuzhi Govt. LP School, Inauguration of the various construction works completed at Chengala Athrukuzhi Govt. LP School will take place on Thursday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia