city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Masjid Inauguration | ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: പുതുക്കിപ്പണിത മൊഗ്രാല്‍ ടൗണ്‍ ശാഫി ജുമാ മസ്ജിദ് ഉദ്ഘാടനം ഒക്ടോബര്‍ 7ന്

കാസര്‍കോട്: (www.kasargodvartha.com) മൊഗ്രാലിന്റെ ഹൃദയ ഭാഗത്ത് പുതുക്കിപ്പണിത മൊഗ്രാല്‍ ടൗണ്‍ ശാഫി ജുമാ മസ്ജിദ് പ്രാര്‍ത്ഥനയ്ക്കായി തുറന്ന് കൊടുക്കുമെന്നും ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
                  
Masjid Inauguration | ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: പുതുക്കിപ്പണിത മൊഗ്രാല്‍ ടൗണ്‍ ശാഫി ജുമാ മസ്ജിദ് ഉദ്ഘാടനം ഒക്ടോബര്‍ 7ന്

ഒക്ടോബര്‍ ഏഴിന് വൈകുന്നേരം 6.30ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ മഗ്രിബ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി പ്രാര്‍ത്ഥനയ്ക്കായി തുറന്നു കൊടുക്കും. കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍റഹ് മാന്‍ മൗലവി, കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍, സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍, മൊഗ്രാല്‍ ടൗണ്‍ ശാഫി ജുമാ മസ്ജിദ് ഖത്വീബ് സലാം വാഫി, പള്ളി ഇമാം റിയാസ് അശ്ശാഫി, സദര്‍ മുഅല്ലിം ബിവി ഹമീദ് മൗലവി, മൊഗ്രാലിലെയും പരിസരപ്രദേശങ്ങളിലെയും ജുമാ മസ്ജിദ് ഖത്വീബ്മാര്‍, ഇമാമുമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ- സാംസ്‌കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
                    
Masjid Inauguration | ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: പുതുക്കിപ്പണിത മൊഗ്രാല്‍ ടൗണ്‍ ശാഫി ജുമാ മസ്ജിദ് ഉദ്ഘാടനം ഒക്ടോബര്‍ 7ന്

വാര്‍ത്താ സമ്മേളനത്തില്‍ ജുമാമസ്ജിദ് പ്രസിഡന്റ് അബൂബകര്‍ ഹാജി, ജനറല്‍ സെക്രടറി പി എ ആസിഫ്, ട്രഷറര്‍ സി എച് അബ്ദുല്‍ ഖാദര്‍, ജോയിന്‍ സെക്രടറി ബി എ മുഹമ്മദ് കുഞ്ഞി, എം എ അബ്ദുര്‍ റഹ്‌മാന്‍, എച് എം കരീം, എം പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press meet, Video, Masjid, Mogral, Inauguration, Inauguration of renovated Mogral Town Shafi Juma Masjid on October 7.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia