ഇമാം ആക്രമിക്കപ്പെടുന്നതിന് 2 ദിവസം മുമ്പ് അജ്ഞാത നമ്പറില്‍ നിന്നും വാട്സാപ്പിലേക്ക് വധഭീഷണിയെത്തി
Mar 21, 2019, 23:03 IST
കാസര്‍കോട്:(www.kasargodvartha.com 21/03/2019) ആക്രമിക്കപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് വാട്സാപ്പില്‍ വധഭീഷണിയെത്തിയിരുന്നതായി ഇമാം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍' എന്ന രീതിയില്‍ ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള അറബി സന്ദേശമാണ് ഇമാമിന്റെ വാട്സാപ്പിലെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം അബ്ദുല്‍ നാസര്‍ സഖാഫി (26) ആക്രമിക്കപ്പെട്ടത്.
അജ്ഞ്താ സന്ദേശം ലഭിച്ച കാര്യം അദ്ദേഹം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി ബുധനാഴ്ച സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഈ നമ്പറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് വിവരം. നാട്ടില്‍ നിന്നും സ്ഥലം വിട്ട് പോകണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.
ഇദ്ദേഹത്തിന് നെല്ലിക്കുന്നില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ആര്‍ക്കുമറിയില്ല. ആക്രമം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ബൈക്കിലെത്തിയ സംഘം മുളകുപൊടി വിതറി പഞ്ച് കൊണ്ട് തലയ്ക്കിടിക്കുകയായിരുന്നുവെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Complaint, Cyber cell, Whats app, Imam attack: Life threatening message from unknown number