city-gold-ad-for-blogger
Aster MIMS 10/10/2023

Strike | ഡോക്ടറെ ആക്രമിച്ച സംഭവം: മാര്‍ച് 17-ന് സംസ്ഥാനത്ത് മെഡികല്‍ സമരം; ചികിത്സയില്‍ നിന്ന് മാറി നില്‍ക്കും

കാസര്‍കോട്: (www.kasargodvartha.com) കോഴിക്കോട് ഫാത്വിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA) പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് ഉള്‍പെടെ സംസ്ഥാനത്ത് മാര്‍ച് 17ന് രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ചികിത്സയില്‍ നിന്നും മാറിനിന്ന് മെഡികല്‍ സമരം നടത്തും. എമെര്‍ജന്‍സി ചികിത്സ ഒഴികെ ഒപി ചികിത്സയില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കില്ല.
             
Strike | ഡോക്ടറെ ആക്രമിച്ച സംഭവം: മാര്‍ച് 17-ന് സംസ്ഥാനത്ത് മെഡികല്‍ സമരം; ചികിത്സയില്‍ നിന്ന് മാറി നില്‍ക്കും

അഞ്ചു ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രി അക്രമങ്ങള്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരുവാന്‍ സര്‍കാര്‍ എടുത്ത തീരുമാനത്തെ ഐഎംഎ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ഫാത്വിമ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണ്.
         
Strike | ഡോക്ടറെ ആക്രമിച്ച സംഭവം: മാര്‍ച് 17-ന് സംസ്ഥാനത്ത് മെഡികല്‍ സമരം; ചികിത്സയില്‍ നിന്ന് മാറി നില്‍ക്കും

പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രി അക്രമങ്ങള്‍ സംബന്ധിച്ച് കോടതികള്‍ നല്‍കിയ നിര്‍ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്. കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അതീവ ഗുരുതരമായ ഉത്കണ്ഠയും ആകാംക്ഷയും ഉള്‍ക്കൊണ്ടുകൊണ്ട്, നിര്‍ഭയം ആത്മവിശ്വാസത്തോടെ ചികിത്സ നടത്തുവാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്ന് ഐഎംഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ഐഎംഎ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ ഡോ. പിഎം സുരേഷ് ബാബു, കണ്‍വീനര്‍ ഡോ. ബി നാരായണ നായിക്, ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഗണേഷ് മയ്യ, സെക്രടറി ഡോ. ഖാസിം ടി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ. ജമാല്‍ അഹ്മദ് എന്നിവര്‍ സംബന്ധിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Health, Protest, Strike, Hospital, Doctors, Treatment, Press Meet, Video, Assault, IMA Kerala calls for statewide strike on March 17.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL