ഡോക്ടർമാർക്കും ആശുപത്രികൾക്കും ജീവനക്കാർക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ഐഎംഎ; 'ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം'
Feb 16, 2022, 21:17 IST
കാസർകോട്: (www.kasargodvartha.com 16.02.2022) ഡോക്ടർമാർക്കും ആശുപത്രികൾക്കും ജീവനക്കാർക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ഇൻഡ്യൻ മെഡികൽ അസോസിയേഷൻ (ഐ എം എ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആശുപത്രികളെ 'സുരക്ഷിത മേഖലകളായി' പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർകാർ തയ്യാറാകണം. ചികിത്സ തേടി എത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികൾ പോലും ആശുപത്രി അക്രമണ സമയത്ത് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
പലപ്പോഴും സാമൂഹ്യ വിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികള്‍. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റുചെയ്യുന്നതിലും ശിക്ഷാനടപടികള്‍ക്കു വിധേയരാക്കുന്നതിലും പൊലീസ് അധികൃതര്‍ പരാജയപ്പെടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ വനിതാ ഡോക്ടര്‍മാര്‍ ഉള്‍പെടെ നൂറിലധികം ഡോക്ടര്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ശ്രൂരമായി ആക്രമിക്കപ്പെട്ടു. പ്രതികളില്‍ ചില പോലീസ് ഉദ്യോഗസ്ഥരും ഉള്‍പെടുന്നുവെന്നുള്ളതും ഇവര്‍ക്കെതിരെ കേസുകള്‍ എടുക്കാന്‍ പൊലീസ് മടിക്കുന്നതിനു കാരണമാണ്.
മാവേലിക്കര താലൂക് ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തില്ല. ആലപ്പുഴ മെഡികല്‍ കോളജില്‍ ലേഡി ഹൗസ് സര്‍ജനെ ആക്രമിച്ച കേസില്‍ പ്രതിയായ പ്രതിയായ പൊലീസ് ഗൺമാൻ അറസ്റ്റ് ചെയ്യപ്പെട്ടില്ല. ആലപ്പുഴ നൂറനാട് കേസിലെ പ്രതിയും പൊലീസാണ്. സ്ത്രീ ഡോക്ടര്‍മാരും നഴ്‌സുമാരും ക്രൂരമായി ആക്രമിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പോലും മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമീഷനോ ഇടപെടുന്നില്ല.
ഒട്ടുമിക്ക ആശുപത്രി ആക്രമണ കേസുകളിലും പൊലീസ് അറസ്റ്റ് വൈകിപ്പിച്ച് സമയം നല്‍കി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നു. ഇതിനെതിരെ പലതവണ
പരാതിപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ തികഞ്ഞ നിസംഗത പാലിക്കുന്നു.പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഉണ്ടായ അക്രമണത്തില്‍ പോലും പ്രതികളെ അറസ്റ്റുചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ മനപൂര്‍വമായ കാലതാമസം ഉണ്ടായതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ ജില്ലാ ചെയർപേഴ്സൻ ഡോ. സുരേഷ് ബാബു പി എം, കൺവീനർ ഡോ. കിഷോർ കുമാർ ടി, കാസർകോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി നാരായണ നായിക്, സെക്രടറി ഡോ. ഖാസിം ടി എന്നിവർ പങ്കെടുത്തു.
Keywords: Kerala,kasaragod,news,Press meet,Press Club,Doctor,hospital,Video, IMA called for an immediate end to assaults on doctors, hospitals and staff