നഗരത്തിലെ ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു; യുവാവ് കസ്റ്റഡിയില്‍
Dec 11, 2019, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 11.12.2019) നഗരത്തിലെ ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
ദേളിയിലെ ഏതാനും സ്ത്രീകളും കുട്ടികളും ശുചിമുറിയില്‍ കടന്നപ്പോഴാണ് മൊബൈല്‍ ക്യാമറ അവിടെ വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഭക്ഷണശാല അധികൃതരെ അറിയിക്കുന്നതിനിടെ ഒരു യുവാവ് പെട്ടെന്നെത്തി മൊബൈല്‍ കൈക്കലാക്കി സ്ഥലം വിട്ടു. തന്റെ ഫോണും വാഹനത്തിന്റെ താക്കോലും അവിടെ മറന്നുവെച്ചതായി പറഞ്ഞാണ് യുവാവ് കടന്നു കളഞ്ഞത്.
Keywords: Kerala, kasaragod, news, Top-Headlines, Hotel, Police, custody, Youth, Hidden camera in hotel washroom, Youth in police custody
< !- START disable copy paste -->