city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഖ്യമന്ത്രിയും പാർടി സെക്രടറിയുമടക്കം സിപിഎം നേതാക്കൾ കൂട്ടത്തോടെ കാസർകോട്ട്; ജില്ലാ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം 26 ന്

കാസർകോട്: (www.kasargodvartha.com 22.12.2021) വിദ്യാനഗർ ചാലയിൽ പണിത സിപിഎം ജില്ലാ കമിറ്റിയുടെ പുതിയ ഓഫീസ്‌ 'എ കെ ജി മന്ദിരം' ഡിസംബർ 26ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രടറി എംവി ബാലകൃഷ്‌ണൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് നേതാക്കളുടെ വലിയൊരു പട തന്നെ കാസർകോട്ട് എത്തും. കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനാവുന്ന ചടങ്ങിൽ കേന്ദ്രകമിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കരുണാകരൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം വി ഗോവിന്ദൻ, കെ കെ ശൈലജ എന്നിവർ പങ്കെടുക്കും.
                                  
മുഖ്യമന്ത്രിയും പാർടി സെക്രടറിയുമടക്കം സിപിഎം നേതാക്കൾ കൂട്ടത്തോടെ കാസർകോട്ട്; ജില്ലാ ആസ്ഥാന മന്ദിരം ഉദ്‌ഘാടനം 26 ന്
                       
വിശാലമായ വായനാമുറി, സെക്രടറിയറ്റ്‌, ജില്ലാ കമിറ്റി യോഗങ്ങൾ ചേരാൻ പ്രത്യേകം ഹോളുകൾ, മിനി മീറ്റിങ്‌ ഹോളുകൾ, സെക്രടറിയറ്റ് അംഗങ്ങൾക്ക് പ്രത്യേകം ക്യാബിൻ, ലൈബ്രറി, മീഡിയാ റൂം, ഫയൽ റൂം, ഡൈനിങ്‌ ഹാൾ, ഡോർമെറ്ററി, വിശാലമായ അൻഡർ ഗ്രൗൻഡ് പാർകിങ്‌ ഏരിയ, അതിഥി മുറി, മൂന്നാം നിലയിൽ ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങളോടെയാണ് പുതിയ ജില്ലാ ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്.

വിദ്യാനഗർ ബിസി റോഡിൽ ദീർഘകാലമായി പ്രവർത്തിച്ചുവന്നിരുന്ന ഓഫീസ് സ്ഥലം ദേശീയ പാത വികസനത്തിന് വിട്ടുകൊടുക്കേണ്ടി വന്നതോടെയായിരുന്നു പുതിയ ഓഫീസ് നിർമാണം.

2019 ഫെബ്രുവരി 22 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ഓഫീസിന്റെ തറക്കല്ലിട്ടത്.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികവാർന്ന വിജയം നേടാനായതായി എംവി ബാലകൃഷ്‌ണൻ മാസ്റ്റർ പറഞ്ഞു. സംഘടനാ രംഗത്തും വളർച നേടാനായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല സെക്രടറിയേറ്റ് അംഗം കെ ആർ ജയാനന്ദയും ഒപ്പമുണ്ടായിരുന്നു.

 


Keywords: News, Kerala, Kasaragod, Top-Headlines, CPM, Press meet, Minister, Pinarayi-Vijayan, Political party, Secretary, District, State, Inauguration, Video, Vidya Nagar, Group of CPM leaders, including the Chief Minister and the party secretary to visit Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia