Golden Jubilee | ഐഎംഎ കാസർകോട് ബ്രാഞ്ചിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച; വിപുലമായ പരിപാടികൾ
Sep 16, 2022, 21:19 IST
കാസർകോട്: (www.kasargodvartha.com) ഇൻഡ്യൻ മെഡികൽ അസോസിയേഷൻ (IMA) കാസർകോട് ബ്രാഞ്ചിന്റെ ഒരുവർഷമായി തുടരുന്ന സുവർണ ജൂബിലി ആഘോഷത്തിന്റെ സമാപനം വിപുലമായ പരിപാടികളോടെ ഞായറാഴ്ച കാസർകോട് മുൻസിപൽ ടൗൺ ഹോളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന തുടർവിദ്യാഭ്യാസ പരിപാടി കലക്ടർ ഭണ്ഡാരി സാഗത് രൺവീർ ചന്ദ് ഉദ്‌ഘാടനം ചെയ്യും. കസ്തൂർബ മെഡികൽ കോളജിലെ വിദഗ്ദ ഡോക്ടർമാർ ക്ലാസെടുക്കും.
ഉച്ചയ്ക്ക് ശേഷം ഐഎംഎ അംഗങ്ങളുടെയും കുടുംബാഗംങ്ങളുടെയും കലാപരിപാടികൾ വനിതാ വിഭാഗമായ വുമൻസ് ഡോക്ടേർസ് വിംഗ് (WDW) ൻ്റെ ആഭിമുഖ്യത്തിൽ നടക്കും. സമാപന സമ്മേളനം വൈകുന്നേരം ഏഴ് മണിക്ക് രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. നാരായണ നായിക് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഐഎംഎ ദേശിയ അധ്യക്ഷൻ ഡോ ഷഹജാനന്ദ പ്രാസാദ് സിംഗ് മുഖ്യതിഥിയും എൻഎ നെല്ലിക്കുന്ന് എംഎൽഎ, ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. സാമുവൽ കോശി എന്നിവർ വിശിഷ്ഠാതിഥികളും ആയിരിക്കും.
ജില്ലാ പഞ്ചായത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, മുൻസിപൽ ചെയർമാൻ അഡ്വ. വിഎം മുനീർ, ഐഎംഎ സംസ്ഥാന ജനറൽ സെക്രടറി ഡോ. ജോസഫ് ബെനവൻ, ജില്ല പൊലീസ് സൂപ്രണ്ട് ഡോ. വൈഭവ് സക്സേന, ജില്ലാ മെഡികൽ ഓഫീസർ ഡോ. എ വി രാമദാസ്, ഐഎസ്എ ദേശീയ പ്രസിഡൻറ് ഡോ. വെങ്കട്ട ഗിരി, കെജിഎംഒഎ സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹ്‌മദ്, ഡോ. സുരേന്ദ്ര ബാബു, ഡോ. നാരായണൻ പി, ഡോ. സത്യമൂർത്തി ഐത്തല സംസാരിക്കും.
50 വർഷങ്ങളിലെ 22 മുൻകാല പ്രസിഡൻ്റുമാരെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 20 വ്യക്തികളെയും ആദരിക്കും. സുവനീർ 'സുവർണിമ' യുടെ പ്രകാശനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഡോ. നാരായണ നായിക്, ഡോ. ടി പി ഖാസിം, ഡോ. എവി ഭരതൻ, ഡോ. ജനാർധന നായിക്, ഡോ. ജമാൽ അഹ്‌മദ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Press meet, Video, Doctors, District Collector, Golden Jubilee celebrations of IMA Kasaragod branch concluded on Sunday.