Viral | അപമര്യാദയായി പെരുമാറിയ , ബസ് കണ്ടക്ടറെ ചെരുപ്പൂരി മർദിച്ച് സ്കൂൾ വിദ്യാർഥിനികൾ; കൈയടിച്ച് നെറ്റിസൺസ്
● രത്‌നഗിരിയിൽ നടന്ന സംഭവം വൈറൽ.
● പെൺകുട്ടിയുടെ ധൈര്യത്തിന് സമൂഹമാകെ പിന്തുണ.
● സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം തിരികൊളുത്തി.
ന്യൂഡൽഹി: (KasargodVartha) കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും ലോകത്തിന്റെ പലഭാഗത്തും സ്ത്രീകൾ ലൈംഗീകപരമായി നിരവധി ചൂഷണങ്ങൾ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്. വളരെ ചെറിയ ഒരു ശതമാനം സ്ത്രീകൾ മാത്രമാണ് മുൻപ് ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് ഇത് സംബന്ധിച്ച കൂടുതൽ അവബോധവും സാമൂഹിക പിന്തുണയും, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാൻ ഭൂരിഭാഗം സ്ത്രീകളെയും പ്രാപ്തരാക്കിയിരിക്കുന്നു. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ കയ്യടി ഏറ്റുവാങ്ങുന്നത്.
This Girl taught the Conductor a Lesson who was misbehaving and teasing girl's inside Bus, Ratnagiri MH
— Ghar Ke Kalesh (@gharkekalesh) October 10, 2024
pic.twitter.com/SwnSf38try
പൊതുസ്ഥലത്ത് വെച്ച് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ സ്കൂൾ വിദ്യാർത്ഥിനികൾ ചെരിപ്പുകൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ‘ഘർ കേ കലേഷ്’ എന്ന് പേരിട്ടിരിക്കുന്ന എക്‌സ് അക്കൗണ്ടിൽ പങ്കിട്ട വൈറൽ വീഡിയോയിൽ, ഒരു സ്‌കൂൾ വിദ്യാർത്ഥിനി ബസ് കണ്ടക്ടറെ സധൈര്യം നേരിടുകയും മോശമായ പെരുമാറ്റത്തിന് ചെരിപ്പുകൊണ്ട് അടിക്കുന്നതുമാണ് കാണുന്നത്.
രത്‌നഗിരി ജില്ലയിലാണ് ഈ സംഭവം നടന്നത്, പെൺകുട്ടിയും സുഹൃത്തുമാണ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി സ്‌കൂൾ വിദ്യാർത്ഥിനി ഉറച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം.
നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയത്. പലരും പെൺകുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചു. ഒരു ഉപഭോക്താവ് ഇനിയും ധൈര്യത്തോടെ മുന്നോട്ടു പോകണമെന്ന് കുറിച്ചു. “ ആ പെൺകുട്ടി അവനെ നല്ലൊരു പാഠം പഠിപ്പിച്ചു” മറ്റൊരാൾ കുറിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളുകളെ സമൂഹം വീക്ഷിക്കുന്ന രീതി ഗണ്യമായി മാറിയിട്ടുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. കാരണം ഇന്നത്തെ കാലത്ത് പെൺകുട്ടികളും സ്ത്രീകളും തങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരാണ്. ശല്യപ്പെടുത്തലുകൾക്കെതിരെ നിശബ്ദരായിട്ടിരിക്കാൻ അവർക്ക് കഴിയില്ല. വൈറലായ വീഡിയോയിലെ സ്കൂൾ പെൺകുട്ടിയുടെ ധൈര്യം നിരവധി സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാതൃകയാണ്. ഇനിയും ഇതുപൊലയുള്ള പ്രവണതകൾക്കെതിരെ നിരവധി നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
#womenempowerment #viralvideo #indiawomen #harassment #busconductor #schoolgirl