ജര്‍മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് കൊള്ളയടിച്ച സംഘത്തിലെ 3 പേരെ തിരിച്ചറിഞ്ഞു; കവര്‍ച്ചയ്ക്ക് പിന്നില്‍ ഹൈവെ കൊള്ള സംഘം; പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം
Apr 20, 2019, 17:23 IST
മഞ്ചേശ്വരം:(www.kasargodvartha.com 20/04/2019) ജര്‍മന്‍ ടൂറിസ്റ്റ് സംഘത്തെ അക്രമിച്ച് കൊള്ളയടിച്ച സംഘത്തിലെ അഞ്ച് പേരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി കേസ് അന്വേഷിക്കുന്ന മഞ്ചേശ്വരം പോലീസ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. കാസര്‍കോട് എഎസ്പി ഡി ശില്പ്പയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഏപ്രില്‍ 19ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മഞ്ചേശ്വരം ഹൊസങ്കടി എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം വിനോദ സഞ്ചാരികളെ അഞ്ചംഗ സംഘം കൊള്ളയടിച്ചത്. എടിഎം ക്രെഡിറ്റ് കാര്‍ഡ്, 8000 രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് കവര്‍ച്ച ചെയ്തത്.
ചെക്ക് പോസ്റ്റില്‍ മുമ്പ് ലോറികള്‍ നിര്‍ത്തിയിട്ടിരുന്ന ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ഇവര്‍ ടെന്റ് കെട്ടി ഓമ്‌നി വാനിന്റെ സീറ്റുകള്‍ വെച്ചാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ ഇവരുടെ പോക്കറ്റില്‍ നിന്നും പണം കവര്‍ച്ച ചെയ്യുന്നതിനിടെ ഞെട്ടിയുണര്‍ന്ന് തടയാന്‍ ശ്രമിച്ചപ്പോഴാണ് ജര്‍മന്‍ വിദേശ സഞ്ചാരികള്‍ ആക്രമിക്കപ്പെട്ടത്.
ഗോവയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ജര്‍മന്‍ സ്വദേശികളായ അന്നോളകലന്‍പിനറോക്ഫം, അറോണ പൊമിക്ക് അനല്ലേര്‍, അനാന്‍ പൊമിക്ക് മെല്‍നാര്‍ എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
സംഘത്തോടാപ്പമുണ്ടായിരുന്ന യുവതിയെ കഴുത്തിന് പിടിക്കുകയും ആണ്‍ സുഹൃത്തിനെ മുഖത്ത് കുത്തുകയും ചെയ്ത ശേഷമാണ് കൊള്ളസംഘം രക്ഷപ്പെട്ടത്. സംഭവസ്ഥലത്തുനിന്നും ഒരു സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ സ്ഥിരം ഹൈവെ കൊള്ളസംഘമാണെന്ന് പോലീസ് പറഞ്ഞു.
ഓമ്‌നിയില്‍ ഉറങ്ങികിടന്ന മൂന്ന് ജര്‍മന്‍ സ്വദേശികളുടെ എ ടി എം കാര്‍ഡും പണവും കൊള്ളയടിച്ചു; കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നംഗ സംഘമെന്ന് സൂചന, സ്ഥലത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട ആക്ടിവ സ്‌ക്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manjeshwaram, Kasaragod, Kerala, Theft, Investigation, Tourist, Accused,German tourists attacking case; 3 accused identified

കടമ്പാര്‍, ഹൊസങ്കടി, മഞ്ചേശ്വരം ഭാഗത്തുള്ളവരാണ് കൊള്ളസംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ മംഗളൂരു ഭാഗത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വൈകാതെ തന്നെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
Related News: