മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി; പോലീസ് ഗേറ്റ് അടച്ചതോടെ മതില്‍ചാടിക്കടന്ന് മുദ്രാവാക്യം, ജനസേവന കേന്ദ്രത്തിലേക്ക് ഇരച്ചുകയറി
Aug 1, 2019, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 01.08.2019) നുള്ളിപ്പാടിയില്‍ സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കിയ നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. വ്യാഴാഴ്ച രാവിലെ നടന്ന മാര്‍ച്ചില്‍ നിരവധി മത്സ്യത്തൊഴിലാളികളാണ് പങ്കെടുത്തത്. നഗരസഭയുടെ ഗേറ്റ് അടച്ച് മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും മതില്‍ ചാടിക്കടന്ന് ഓഫീസിന് മുന്നില്‍ മത്സ്യത്തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി. ജനസേവന കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയെങ്കിലും പോലീസിടപെട്ട് പുറത്തെത്തിച്ച് ഓഫീസിന്റെ വാതില്‍ അടച്ചു.
നഗരസഭയുടെ തോന്നിവാസം നിര്‍ത്തലാക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച മത്സ്യമാര്‍ക്കറ്റ് അടച്ചിടുകയും ചെയ്തു. ആവശ്യത്തിന് വനിതാ പോലീസുകാര്‍ ഇല്ലാത്തതിനാല്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസിനായില്ല. മത്സ്യത്തൊഴിലാളികള്‍ മതില്‍ ചാടിക്കടന്നതോടെ പോലീസ് നിസഹായരായി.
മാര്‍ച്ചില്‍ മുന്‍ കൗണ്‍സിലര്‍ ജി നാരായണന്‍, ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. യു എസ് ബാലന്‍, കടപ്പുറം നോര്‍ത്ത് വാര്‍ഡ് കൗണ്‍സിലര്‍ എം ഉമ, സിദ്ദീഖ് ചേരങ്കൈ, ശ്രീകുറുംബ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് ശങ്കരന്‍, സെക്രട്ടറി വിജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വകാര്യ മത്സ്യമാര്‍ക്കറ്റ് ആരംഭിച്ചതോടെ തങ്ങളുടെ കച്ചവടം കുറയുകയും മത്സ്യങ്ങള്‍ വാങ്ങാനാളില്ലാതെ കളയേണ്ട സ്ഥിതിയുമാണുള്ളതെന്നാണ് മത്സ്യവില്‍പനക്കാര്‍ പറയുന്നത്. ഇപ്പോള്‍ തങ്ങളുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. വര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയോളം വാടക നല്‍കുന്നുണ്ടെങ്കിലും നഗരസഭയുടെ മത്സ്യമാര്‍ക്കറ്റില്‍ യാതൊരു നവീകരണ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും മത്സ്യവില്‍പനക്കാര്‍ കുറ്റപ്പെടുത്തുന്നു. പരമ്പരാഗത മത്സ്യവില്‍പനക്കാരെ നഗരസഭ സംരക്ഷിക്കുക, നഗരസഭയുടെ മേല്‍നോട്ടത്തില്‍ മത്സ്യമാര്‍ക്കറ്റുള്ളപ്പോള്‍ നഗരസഭപരിധിയില്‍ ചെറുകിട കച്ചവടം ഒഴിപ്പിക്കുക, സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നല്‍കിയ അനുമതി റദ്ദാക്കുക, നിലവിലെ മാര്‍ക്കറ്റ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മത്സ്യവില്‍പനക്കാര്‍ ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം 50 ഓളം മത്സ്യവില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Police, Kasaragod-Municipality, March, fishermen, Fishermen march conducted to Kasaragod Municipality
< !- START disable copy paste -->