city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുകെടിഎല്‍ 400 കെ വി വൈദ്യുത പദ്ധതിയുടെ മറവില്‍ കൃഷിസ്ഥലം അനധികൃതമായി കയ്യേറുന്നത് അവസാനിപ്പിക്കണമെന്ന് കർഷക രക്ഷാസമിതി

കാസര്‍കോട്: (www.kasargodvartha.com 10.01.2021) യുകെടിഎല്‍ എന്ന 400 കെ വി വൈദ്യുത പദ്ധതിയുടെ മറവില്‍ മലയോരത്തെ കര്‍ഷകരുടെ കൃഷിസ്ഥലം അനധികൃതമായി കയ്യേറുന്നതും അവിടുള്ള കര്‍ഷക വിളകള്‍ നശിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് കർഷക രക്ഷാസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വികസനത്തിന്റെ പേരില്‍ അനധികൃത കയ്യേറ്റം അനുവദിക്കില്ലെന്ന് സമിതി അറിയിച്ചു.

  
യുകെടിഎല്‍ 400 കെ വി വൈദ്യുത പദ്ധതിയുടെ മറവില്‍ കൃഷിസ്ഥലം അനധികൃതമായി കയ്യേറുന്നത് അവസാനിപ്പിക്കണമെന്ന് കർഷക രക്ഷാസമിതി



പദ്ധതിയുടെ തുടക്കത്തില്‍ വൈദ്യുതി ലൈന്‍ കടന്നു പോവുന്ന ടവറിന് 75 മീറ്റര്‍ ഉയരമുണ്ടാകുമെന്നും ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഇത് വലിക്കുകയെന്നും പറഞ്ഞ കരാറുകാര്‍ കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. ലൈന്‍ കടന്നു പോവുന്ന ഭൂമിയുടെ ഉടമകള്‍ക്ക് വിപണി മൂല്യത്തിന്റെ 50 ശതമാനം തരാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനിയും നല്‍കിയിട്ടില്ല. കൂടാതെ 20 മീറ്റര്‍ ഉയരത്തില്‍ തുടങ്ങുന്ന ലൈന്‍ കാരണം പ്രദേശത്തെ മരങ്ങളും കാര്‍ഷിക വിളകളും മുറിച്ച് കര്‍ഷകരോട് പോലും പറയാതെ മുറിച്ച് മാറ്റുകയാണ്. ഇതില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെന്നുമെടുത്തില്ലെന്നും സമിതി ഭാരവാഹികള്‍ പരാതിപ്പെട്ടു.

അനുമതിയില്ലാത്ത കയ്യേറ്റം അവസാനിപ്പിച്ച് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വിതരണം ചെയ്ത് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തില്‍ ബെന്നി ജോസഫ്, കെ നാരായണന്‍ കുട്ടി, വി എ ജോസ്, കെ ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.


Keywords:  Kasaragod, Kerala, News, Top-Headlines, Press meet, Video, Farmer, Development project, Electricity, Farmers 'Protection Committee demands that end to illegal encroachment on farmland.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia